കൊടുങ്ങല്ലൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ചന്തപ്പുരയിൽ താമസിക്കുന്ന ചാലാന നിർമലയുടെ വീട്ടിലാണ് സംഭവം. ബ്യൂട്ടി പാർലർ ജീവനക്കാരിയായ നിർമല രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്ന നിലയിലും ജനലഴികൾ അകറ്റി മാറ്റിയ നിലയിലുമാണ്. അലമാരകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയിൽ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒടുവിൽ കണ്ടെത്തി; ചാലക്കുടി മേലൂരിൽ പോസ്റ്ററുകൾ കീറുന്ന ‘വില്ലനെ’
ചാലക്കുടി: മേലൂരിൽ ചുവരിൽ പതിക്കുന്ന പോസ്റ്ററുകൾ കീറുന്ന ‘വില്ലനെ’ കണ്ടെത്തി. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കൻ ഒച്ചുകളാണ് പോസ്റ്റർ വിരോധിയെന്ന് തിരിച്ചറിഞ്ഞത്. പോസ്റ്റർ കീറുന്നതും കൊടിമരങ്ങൾ നശിപ്പിക്കുന്നതും അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ രാഷ്ട്രീയ അസ്വസ്ഥത നിലനിൽക്കുന്ന പ്രദേശമാണ് പൂലാനി. ഇവിടെ കുറച്ചുനാളായി രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ കീറുന്നത് ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രി ഒട്ടിച്ച് രാവിലെ നോക്കുമ്പോൾ പല ഭാഗങ്ങളും കീറിയ നിലയിലായിരിക്കും. പരസ്പരം സംശയിച്ചതല്ലാതെ തെളിവില്ലാത്തതിനാൽ ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് […]
പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു
ആമ്പല്ലൂർ: തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും മറ്റ് ലഹരി വസ്തുക്കളും ചിറ്റിശ്ശേരിയിലെ ഓം ശങ്കര്‍ ഓട്ടുകമ്പനിയില്‍ കത്തിച്ച് നശിപ്പിച്ചു. കൊടകര, കൊരട്ടി, കൊടുങ്ങല്ലൂര്‍, ആളൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് പിടിച്ചെടുത്തവയാണിവ. 12 കേസുകളിലായി പിടിച്ചെടുത്ത 254.58 കിലോഗ്രാം കഞ്ചാവും 754 ഗ്രാം ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഷാജ് ജോസിന്‍റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കറിന്‍റെയും വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെയും […]
പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ
പട്ടിക്കാട്: പണം കടം നൽകാത്ത വിരോധത്തിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വടക്കഞ്ചേരി മഞ്ഞപ്ര കിഴക്കേതിൽ രാഹുൽ എന്ന അപ്പുവിനെയാണ് (25) പീച്ചി എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെമ്പൂത്ര സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കടം ചോദിച്ച പണം നൽകാത്ത വൈരാഗ്യത്തിന് കണ്ണാറയിലെ പെട്രോൾ പമ്പിൽ എത്തിയ പരാതിക്കാരന്റെ കൈപിടിച്ച് തിരിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. […]
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കൊടകര: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജില്ലയിൽനിന്ന് നാടുകടത്തി. കുറ്റിച്ചിറ കൂര്‍ക്കമറ്റം പള്ളത്തേരി വീട്ടില്‍ മനുവിനെയാണ് (30) തൃശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ ഉത്തരവ് പ്രകാരം നാടുകടത്തിയത്. വെള്ളികുളങ്ങര സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസുകളിലും ചാലക്കുടി സ്‌റ്റേഷനില്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ
കൊടുങ്ങല്ലൂർ: തൃശൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി. അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിന്റെ മകൻ സഹൽ അസിൻ (19) ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ സീനിയർ വിദ്യാർഥികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് തന്നെ മർദിച്ച് ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ […]