ഇരിങ്ങാലക്കുട: ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. കോവിഡ് മഹാമാരിക്കുശേഷം എത്തിയ കൗമാര കലയുടെ ഉത്സവത്തിന് ആവേശത്തിന്‍റെ മുത്തുക്കുട ചൂടിക്കുകയാണ് ഇരിങ്ങാലക്കുട. 12 ഉപജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരക്കുന്ന കലോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ 64 ഇനങ്ങളിലാണ് മത്സരം നടന്നത്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് എച്ച്.എസ്.എസിലെ 15 വേദിയിൽ രചന മത്സരങ്ങളും അഞ്ച് വേദികളിൽ സ്റ്റേജ് മത്സരങ്ങളും നടന്നു. വ്യാഴാഴ്ച പ്രധാന വേദിയായ ടൗൺ ഹാളിൽ രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനം നടക്കും.
ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ മലക്കപ്പാറയിൽ രാത്രിയാത്ര നിരോധിച്ചു
തൃശൂർ: ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്താണ് നടപടി. ഈ റോഡിലൂടെയുള്ള അനാവശ്യ യാത്രകളും രാത്രിയാത്രകളും നിരോധിച്ചു. ടൂറിസ്റ്റ് വാഹനങ്ങൾക്ക് 24 മുതൽ ഒരാഴ്ചത്തേക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഫോറസ്റ്റ് ഡിപ്പാർട്മെന്റ് സ്ക്വാഡുകളെ വിന്യസിച്ച് സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തും. ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവി (റൂറൽ), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വാഴച്ചാൽ എന്നിവർക്ക് കലക്ടർ നിർദേശം […]
ഗുരുവായൂര്‍ നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു
ഗുരുവായൂര്‍: ഉന്നത തല യോഗങ്ങള്‍ മുറക്ക് നടക്കുമ്പോഴും നഗരത്തില്‍ പലയിടത്തും മലിനജലം പൊട്ടിയൊഴുകുന്നു. അഴുക്കുചാല്‍ പദ്ധതിയുടെ മാന്‍ഹോളുകളില്‍ നിന്നാണ് ശുചിമുറി മാലിന്യം കലർന്ന വെള്ളം പലയിടത്തും തളം കെട്ടിക്കിടക്കുന്നത്. നഗരത്തില്‍ മലിനജലം നിറയുന്നതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ജല അതോറിറ്റി ഓഫിസിലെത്തി അസി. എക്‌സിക്യുട്ടീവ് ഓഫിസറോട് പ്രതിഷേധമറിയിച്ചു. കോടികള്‍ മുടക്കിയ അഴുക്കുചാല്‍ പദ്ധതിയുടെ നിജസ്ഥിതി ജനത്തെ അറിയിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, വി.കെ. സുജിത്ത്, രേണുക ശങ്കര്‍, മാഗി ആല്‍ബര്‍ട്ട്, കെ.എം. […]
ചാവക്കാട് തെരുവുനായ്ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു
ചാവക്കാട്: കടപ്പുറത്ത് തെരുവുനായ്ക്കൾ മൂന്ന് ആടുകളെ കടിച്ചുകൊന്നു. അഞ്ചങ്ങാടി വളവിൽ ആർ.വി. സൈതു മുഹമ്മദ് ഹാജിയുടെ വീട്ടിലെ മൂന്ന് ആടുകളെയാണ് കടിച്ചുകൊന്നത്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ഇദ്ദേഹത്തിന്റെ രണ്ടാടുകളെ കഴിഞ്ഞ ആഴ്ചയും നായ് ആക്രമിച്ചിരുന്നു. ഇഖ്ബാൽ നഗറിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചാടുകളെയാണ് കഴിഞ്ഞ ആഴ്ച നായ്ക്കൾ വകവരുത്തിയത്. തെരുവുനായ് കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ഗൃഹനാഥ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. ഇവരുടെ സഹോദരൻ ചികിത്സയിലാണ്. നേരത്തേ പുതിയങ്ങാടിയിൽ വഴിയിലൂടെ നടന്നുപോകുന്നവരെയും വീട്ടിൽ കയറി കുട്ടിയെയും തെരുവുനായ് […]
ചാവക്കാട്ട് മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
ചാവക്കാട്: മാരക ലഹരി വസ്തുക്കളുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. തീര മേഖലയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കൊണ്ടുവന്ന 250 ഗ്രാം ഹാഷിഷ് ഓയിലുമായി കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ജംഷീർ (33), ചാവക്കാട് പാലുവായിൽ അതിഥി തൊഴിലാളികളെയും കോളജുകളും കേന്ദ്രീകരിച്ചു വിൽക്കാൻ രണ്ട് കിലോ കഞ്ചാവുമായെത്തിയ പാലക്കാട് കൂറ്റനാട് അറക്കലകത്ത് ഫൈസൽ അബ്ദുല്ല (40), വെസ്റ്റ് ബംഗാൾ മുർശിദാബാദ് സ്വദേശി മുഹമ്മദ് മുസാകിർ മാഹിം സേട്ട് (30) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ […]
ദേശീയപാത വികസനം; കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു
കൊടുങ്ങല്ലുർ: നിർദിഷ്ട കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനത്തിനായി കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിൽ ഖബറുകൾ മാറ്റി സ്ഥാപിച്ചു. നിലവിലെ ദേശീയപാതയുടെ സമീപമുള്ള കോതപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലെ 15 വർഷം മുതൽ പഴക്കമുള്ള ഏഴ് ഖബറുകളാണ് പുനഃസ്ഥാപിച്ചത്. തുറന്നവയിലുണ്ടായിരുന്ന ശരീരഭാഗങ്ങൾ മതപരമായ കർമങ്ങൾ പാലിച്ച് പുതിയ ഖബറുകളിൽ മറവ് ചെയ്തു. കുടുംബ ബന്ധുക്കളായ മൂന്നുപേരുടെ ശരീരഭാഗങ്ങൾ ഒരുമിച്ചാണ് അടക്കിയത്. മറ്റു നാലുപേർക്കുമായി ഓരോ ഖബറുകളും ഒരുക്കി. എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തിലായിരുന്നു ഖബർ മാറ്റൽ. ദേശീയപാത വികസനത്തിന് കോതപറമ്പ് ജുമാമസ്ജിദ് അങ്കണത്തിൽ […]