കൊടകര: നിത്യഹരിത വനത്തില്‍ മാത്രം കാണപ്പെടാറുള്ള കാക്കമരംകൊത്തി ഇനത്തിലെ പക്ഷിയെ മറ്റത്തൂര്‍ പഞ്ചായത്തിലെ ചൊക്കനയില്‍ കണ്ടെത്തി. പക്ഷിനിരീക്ഷകനും കവിയുമായ പ്രകാശന് ഇഞ്ചക്കുണ്ടാണ് ചൊക്കനയിലെ റബര്‍ പ്ലാന്റേഷനില്‍നിന്ന് വൈറ്റ് ബല്ലീഡ് വുഡ്പെക്കര്‍ എന്ന കാക്കമരംകൊത്തിയുടെ ചിത്രം പകര്‍ത്തിയത്. പ്രകാശന്റെ നേതൃത്വത്തില്‍ ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുപുരം ഗവ.യു.പി സ്കൂളിലെ നേചര്‍ ക്ലബ് അംഗങ്ങള്‍ നടത്തിവരുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ പക്ഷികളെ കുറിച്ചുള്ള പഠന സര്‍വേക്കിടയിലാണ് കാക്കമരംകൊത്തിയെ റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്. മരംകൊത്തി ഇനത്തിലുള്ള പക്ഷികളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പക്ഷിയായ കാക്കമരംകൊത്തി സാധാരണയായി ഉള്‍വനങ്ങളില്‍ […]
എം.പി ഫണ്ട് വിനിയോഗം; തൃശൂർ സംസ്ഥാനത്ത് നാലാമത് -ടി.എൻ. പ്രതാപൻ
തൃശൂർ: സംസ്ഥാനത്തെ ലോക്സഭ മണ്ഡലങ്ങളിൽ എം.പി ഫണ്ട് വിനിയോഗത്തിൽ തൃശൂരിന് നാലാം സ്ഥാനമാണെന്ന് ടി.എൻ. പ്രതാപൻ എം.പി. 236 പദ്ധതികൾക്കായി 19.11 കോടി രൂപയുടെ ഭരണാനുമതി നൽകി. കോവിഡ് കാലയളവിൽ കേന്ദ്രം തരാതിരുന്ന എട്ട് കോടി രൂപ കഴിച്ച് ഇതുവരെ 17 കോടിയാണ് ലഭിച്ചത്. സി.എൻ. ജയദേവൻ എം.പിയായിരുന്നപ്പോൾ പദ്ധതി സമർപ്പിക്കാത്തതിനാൽ ചെലവഴിക്കാതിരുന്ന 2.5 കോടി അടക്കം 17.5 കോടിയാണ് തനിക്ക് ലഭിച്ചതെന്നും ഏഴ് കോടിയുടെ പദ്ധതി നിർമാണം പൂർത്തിയായെന്നും എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12.13 കോടിയുടെ […]
മൊബൈൽ ടവർ സ്ഥാപിക്കാൻ എത്തിയവരെ ആക്രമിച്ച പിതാവും മകനും അറസ്റ്റിൽ
വിയ്യൂർ: മാറ്റാംപുറത്ത് മൊബൈൽ ഫോൺ ടവർ സ്ഥാപിക്കാനെത്തിയവരെ പണം ആവശ്യപ്പെട്ട് മർദിച്ച കേസിൽ പിതാവും മകനും അറസ്റ്റിൽ. പണി തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത മാറ്റാംപുറം മാളിയേക്കൽ ജിനോ (26) പിതാവ് ഫിലിപ്പ് (58) എന്നിവരെയാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്. മറ്റൊരു പ്രതി ഫിജോ ഒളിവിലാണ്. മൊബൈൽ ടവർ സ്ഥാപിക്കാനെത്തിയ കമ്പനി അധികൃതരോടും ജോലിക്കാരോടും ഇവർ പണം ആവശ്യപ്പെടുകയും, വഴങ്ങാതെ വന്നപ്പോൾ നിർമാണം തടസ്സപ്പെടുത്തുകയും, ഇതര സംസ്ഥാന തൊഴിലാളികൾ […]
വധശ്രമം: ഒല്ലൂരിൽ രണ്ടുപേർ അറസ്റ്റിൽ
ഒല്ലൂർ: പുത്തൂർ നമ്പ്യാർ റോഡ് ഹരിത നഗർ കുഴിക്കാട്ട് വീട്ടിൽ ഫെബിനെ (21) വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുറ്റുമുക്ക് ആമ്പക്കാട്ട് വീട്ടിൽ ആദർശ് (21), നടത്തറ കൈതാരത്ത് വീട്ടിൽ ജോയൽ (18) എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂരിലെ ഫുട്ബാൾ ടർഫിൽ നടന്ന കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫെബിൻ ഇടപെട്ടതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. ഹെൽമെറ്റ് കൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളായ ആദർശിനെതിരെ വിയ്യൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലും […]
മാപ്രാണം സെന്ററിൽ നിരവധി കടകളിൽ മോഷണം
ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിൽ നിരവധി കടകളിൽ മോഷണം. മാംഗോ ബേക്കേഴ്സ്, നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷന് അടുത്തുള്ള പച്ചക്കറിക്കട എന്നിവടങ്ങളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14000 രൂപയും ജന സേവന കേന്ദ്രത്തിൽ നിന്നും 16000 രൂപയും നന്ദനത്തിൽ നിന്ന് 2000 വും […]
കലാനിലയം ഗോപിക്ക് നവനീതം ‘ഭാരത് കലാഭാസ്കർ’ പുരസ്കാരം
തൃശൂർ: ‘നവനീതം’ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ 2022ലെ ദേശീയ കലാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കല-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഭാരത് കലാഭാസ്കര്‍ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാനിലയം ഗോപി അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആവണങ്ങാട്ട് കളരി സർവതോഭദ്രം കലാകേന്ദ്രം പ്രിൻസിപ്പലാണ് കലാനിലയം ഗോപി. പുതുതലമുറയില്‍ ഈ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കുള്ള ഭാരത് കലാരത്ന പുരസ്കാരം കുച്ചിപ്പുടി കലാകാരി അമൃത ലാഹിരിക്ക് നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുംബൈ സ്വദേശിയായ […]