46 ലക്ഷത്തിന്റെ സൈബർ തട്ടിപ്പ്: നാല് യുവാക്കൾ അറസ്റ്റിൽ

46 ലക്ഷത്തിന്റെ സൈബർ തട്ടിപ്പ്: നാല് യുവാക്കൾ അറസ്റ്റിൽ

ക​യ്പ​മം​ഗ​ലം (തൃ​ശൂ​ർ): സി​നി​മ​ക​ളു​ടെ റി​വ്യൂ ചെ​യ്ത് ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ 46 ല​ക്ഷം രൂ​പ ത​ട്ടി​യ നാ​ല് പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ൽ അ​യ്യൂ​ബ് (25), തി​രു​വ​ന​ന്ത​പു​രം അ​നാ​ട് സ്വ​ദേ​ശി ഷ​ഫീ​ർ (29), കൊ​ല്ലം മാ​ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ഷി​നാ​ജ് (25), അ​സ്‍ലം (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു​വി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലും ക​യ്പ​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലും എ​സ്.​ഐ കെ.​എ​സ്. … Read more

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ

ചേ​ർ​പ്പ്: വ​ല്ല​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. വ​ല്ല​ച്ചി​റ കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​വും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഹെ​ൽ​ത്തി കേ​ര​ള പ​രി​ശോ​ധ​ന​യി​ലാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യ സു​ശ്രു​ത ലൈ​ഫ് സ​യ​ൻ​സ് ശ്രീ​കൃ​ഷ്ണ​പു​രം എ​ന്ന സ്ഥാ​പ​ന​ത്തി​ന് 10,000 രൂ​പ​യും കൊ​തു​കു പ്ര​ജ​ന​ന​കേ​ന്ദ്രം സൃ​ഷ്ടി​ച്ച് പാ​ഴ് വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച ആ​ക്രി​ക്ക​ട​ക്ക് 5000 രൂ​പ​യും പി​ഴ ഈ​ടാ​ക്കി​യ​ത്. വ​ല്ല​ച്ചി​റ കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. അ​രു​ൺ​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ … Read more

വിവാഹ തിരക്ക്; കുരുക്കിലായി ക്ഷേത്ര നഗരം

വിവാഹ തിരക്ക്; കുരുക്കിലായി ക്ഷേത്ര നഗരം

ഗു​രു​വാ​യൂ​ർ : ക്ഷേ​ത്ര സ​ന്നി​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന​ത് 180 ഓ​ളം വി​വാ​ഹ​ങ്ങ​ൾ. വി​വാ​ഹ തി​ര​ക്കേ​റി​യ​തോ​ടെ ന​ഗ​രം ഗ​താ​ഗ​ത കു​രു​ക്കി​ലാ​യി. ഔ​ട്ട​ർ, ഇ​ന്ന​ർ റോ​ഡു​ക​ളും മേ​ൽ​പ്പാ​ല​വു​മെ​ല്ലാം കു​രു​ക്കി​ലാ​യി.വ​ൺ​വേ ലം​ഘി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ളും റോ​ഡ​രി​കി​ലെ പാ​ർ​ക്കി​ങ്ങു​മെ​ല്ലാം പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി. തി​ര​ക്ക് മു​ൻ​കൂ​ട്ടി ക​ണ്ട് മു​ന്നൊ​രു​ക്ക​മൊ​ന്നും പൊ​ലീ​സ് ന​ട​ത്തി​യി​രു​ന്നി​ല്ല. ഉ​ച്ച​യോ​ടെ​യാ​ണ് തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഗു​രു​വാ​യൂ​രി​ൽ തി​ര​ക്കേ​റും. ചി​ങ്ങ​ത്തി​ലെ വി​വാ​ഹ തി​ര​ക്കി​ന് പു​റ​മെ അ​ഷ്ട​മി​രോ​ഹി​ണി, ഓ​ണം അ​വ​ധി തി​ര​ക്ക് എ​ന്നി​വ​യെ​ല്ലാം അ​ടു​ത്ത് വ​രു​ന്നു​ണ്ട്. തി​ര​ക്കു​ള്ള ദി​വ​സം റോ​ഡ​രി​കി​ലെ പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കാ​നും പാ​ർ​ക്കി​ങ്ങി​ന് … Read more

കഥകളിയെ പരിഹസിക്കുന്ന ചിത്രങ്ങൾക്കെതിരെ പ്രതിഷേധവുമായി കലാമണ്ഡലം

കഥകളിയെ പരിഹസിക്കുന്ന ചിത്രങ്ങൾക്കെതിരെ പ്രതിഷേധവുമായി കലാമണ്ഡലം

ചെ​റു​തു​രു​ത്തി: മോ​ഡ​ലി​ങ് ചി​ത്ര​ങ്ങ​ളി​ൽ ക​ഥ​ക​ളി വേ​ഷ​ത്തെ ക​ളി​യാ​ക്കും വി​ധം ചി​ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ക​ലാ​മ​ണ്ഡ​ല​വും ക​ലാ​കാ​ര​ന്മാ​രും രം​ഗ​ത്ത്. ക​ഥ​ക​ളി​യെ മോ​ശ​മാ​ക്കു​ന്ന ത​ര​ത്തി​ൽ ത​ല​യി​ൽ കി​രീ​ടം വെ​ച്ച്, ചു​ട്ടി കു​ത്തി അ​ർ​ധ​ന​ഗ്ന സ്ത്രീ​ക​ളു​ൾ​പ്പെ​ടെ മോ​ഡ​ലാ​യ ചി​ത്ര​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ത്. ഇ​തി​നെ​തി​രെ സൈ​ബ​ർ​സെ​ല്ലി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ക​ലാ​മ​ണ്ഡ​ലം വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​ബി. അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ർ ഡോ. ​പി.​രാ​ജേ​ഷ്‌​കു​മാ​റും പ​രാ​തി ന​ൽ​കു​മെ​ന്ന് ക​ഥ​ക​ളി ആ​ർ​ട്ടി​സ്റ്റ് … Read more

പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 4.50 കോ​ടിയു​ടെ ഭ​ര​ണാ​നു​മ​തി

പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 4.50 കോ​ടിയു​ടെ ഭ​ര​ണാ​നു​മ​തി

ചേ​ർ​പ്പ്: പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് 4.50 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 2022-‘23 ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 3.50 കോ​ടി രൂ​പ സ​ർ​ക്കാ​ർ ബ​ജ​റ്റി​ലെ തു​ക​യും ഒ​രു കോ​ടി രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ൽ നി​ന്നു​ള്ള​തും വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് 2022-‘23 ബ​ജ​റ്റി​ൽ പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ​യാ​ണ് സ​ർ​ക്കാ​റി​ലേ​ക്ക് പ്രൊ​പോ​സ​ൽ സ​മ​ർ​പ്പി​ച്ച​ത്. ത​ദ്ദേ​ശ​സ്വ​യം … Read more