ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി വ​യ​ർ ക​വ​ർ​ന്നു

ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി വ​യ​ർ ക​വ​ർ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ വീ​ണ്ടും ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി വ​യ​ർ മോ​ഷ​ണം. ഇ​തേ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടു​മാ​സം മു​മ്പ് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി വ​യ​റു​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. എ​രി​ശ്ശേ​രി പാ​ല​ത്തി​ന് സ​മീ​പം പ​ണി​ക്ക​ശ്ശേ​രി മു​ഹ​മ്മ​ദി​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് ര​ണ്ട് ത​വ​ണ​യാ​യി നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ​ടെ വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ, എ​റി​യാ​ട്, അ​ഴീ​ക്കോ​ട് മേ​ഖ​ല​യി​ൽ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ വ​യ​ർ മോ​ഷ്ടി​ച്ച് ക​ട​ത്തു​മ്പോ​ഴും പൊ​ലീ​സി​ന് ഒ​ന്നും ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഒ​രു ഡ​സ​നോ​ളം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന … Read more

ന​വീ​ക​രി​ച്ച കാ​വ​നാ​ട് ചി​റ വീ​ണ്ടും നാ​ശ​​ത്തി​ലേ​ക്ക്

ന​വീ​ക​രി​ച്ച കാ​വ​നാ​ട് ചി​റ വീ​ണ്ടും നാ​ശ​​ത്തി​ലേ​ക്ക്

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍, കൊ​ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യി​ലു​ള്ള കാ​വ​നാ​ട് ചി​റ​യി​ല്‍ പാ​യ​ലും ച​ണ്ടി​യും നി​റ​ഞ്ഞു. അ​ര​ക്കോ​ടി​യോ​ളം ചെ​ല​വി​ല്‍ മൂ​ന്നു​വ​ര്‍ഷം മു​മ്പ് ന​വീ​ക​രി​ച്ച ചി​റ​യാ​ണ് വീ​ണ്ടും പു​ല്ലു​മൂ​ടി ന​ശി​ക്കു​ന്ന​ത്. ഒ​രേ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള കാ​വ​നാ​ട് ചി​റ ക​ടു​ത്ത വേ​ന​ലി​ല്‍ പോ​ലും ജ​ല​സ​മൃ​ദ്ധ​മാ​ണ്. മേ​ഖ​ല​യി​ലെ പ്ര​ധാ​ന​ജ​ല​സ്രോ​ത​സ്സു​മാ​ണ്. ഈ ​ചി​റ​യി​ല്‍ സം​ഭ​രി​ച്ചു നി​ര്‍ത്തു​ന്ന വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഒ​രു​കാ​ല​ത്ത് മേ​ഖ​ല​യി​ല്‍ നെ​ല്‍കൃ​ഷി ചെ​യ്തു​പോ​ന്നി​രു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കാ​നാ​യു​ള്ള സം​വി​ധാ​ന​വും ചി​റ​യി​ലു​ണ്ട്. നെ​ല്‍കൃ​ഷി ചെ​യ്യു​ന്ന പാ​ട​ങ്ങ​ളു​ടെ വി​സ്തൃ​തി കു​റ​യു​ക​യും പാ​ട​ങ്ങ​ള്‍ പ​ല​തും പ​റ​മ്പു​ക​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ചി​റ​യി​ലെ … Read more

വ​ട​ക്കാ​ഞ്ചേ​രി ബൈ​പാ​സ് സ​ർ​വേ ഇ​ന്ന് തു​ട​ങ്ങും

വ​ട​ക്കാ​ഞ്ചേ​രി ബൈ​പാ​സ് സ​ർ​വേ ഇ​ന്ന് തു​ട​ങ്ങും

വ​ട​ക്കാ​ഞ്ചേ​രി: നി​ർ​ദി​ഷ്ട വ​ട​ക്കാ​ഞ്ചേ​രി ബൈ​പ്പാ​സി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ജ​ന​റ​ൽ അ​റേ​ഞ്ച്മെ​ന്റ് ഡ്രോ​യി​ങ് (ജി.​എ.​ഡി) ത​യാ​റാ​ക്കാ​ൻ ടോ​പ്പോ​ഗ്രാ​ഫി​ക് സ​ർ​വേ​യും സോ​യി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. ജി.​എ.​ഡി ത​യാ​റാ​ക്കി റെ​യി​ൽ​വേ​യി​ൽ​നി​ന്ന് അം​ഗീ​കാ​രം നേ​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​നെ ചു​മ​ത​ല​പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ 75 ദി​വ​സ​ത്തി​ന​കം ജി.​എ.​ഡി റെ​യി​ൽ​വേ​ക്ക് സ​മ​ർ​പ്പി​ക്കും. എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ സെ​ക്ഷ​നി​ൽ പു​തി​യ ട്രാ​ക്കു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ ഉ​ദ്ദേ​ശി​ക്കു​ന്ന​തി​നാ​ൽ മേ​ൽ​പ്പാ​ല​ത്തി​ന്റെ ഡി​സൈ​നും അ​ലൈ​ൻ​മെ​ന്റും ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല … Read more

താമരവളയം കനാലിൽ താൽക്കാലിക പാലം നിർമിച്ച് കർഷകർ

താമരവളയം കനാലിൽ താൽക്കാലിക പാലം നിർമിച്ച് കർഷകർ

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ താ​മ​ര​വ​ള​യം ക​നാ​ലി​ന് കു​റു​കെ​യു​ള്ള ത​ക​ര്‍ന്ന മു​ള​പ്പാ​ലം സ്വ​ന്തം ചെ​ല​വി​ല്‍ നി​ര്‍മി​ച്ച് ക​ര്‍ഷ​ക​ര്‍. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട്, നാ​ല് ഡി​വി​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കി​ഴ​ക്കേ പു​ഞ്ച​പ്പാ​ട​ത്തെ ക​നാ​ലി​ന്​ കു​റു​കെ​യു​ള്ള പാ​ലം ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍പ്പെ​ട്ടാ​ണ്​ ത​ക​ര്‍ന്ന​ത്. ക​രു​വ​ന്നൂ​ര്‍പ്പു​ഴ​യി​ല്‍നി​ന്ന് പു​ത്ത​ന്‍തോ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന താ​മ​ര​വ​ള​യം ക​നാ​ലി​ലെ താ​ല്‍ക്കാ​ലി​ക പാ​ലം മാ​റ്റി സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണം എ​ന്ന​ത് മേ​ഖ​ല​യി​ലെ ക​ര്‍ഷ​ക​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി വി​ക​സ​ന രേ​ഖ​യി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് താ​ല്‍ക്കാ​ലി​ക പാ​ലം നി​ര്‍മി​ക്കാ​ന്‍ … Read more

ആണവനിലയ നിർമാണം; അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന

ആണവനിലയ നിർമാണം; അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന

ചാ​ല​ക്കു​ടി: കേ​ര​ള​ത്തി​ല്‍ ആ​ണ​വ​നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​ന് അ​തി​ര​പ്പി​ള്ളി​യി​ൽ സ്ഥ​ലം തേ​ടു​ന്ന​താ​യി സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും കെ.​എ​സ്.​ഇ.​ബി ഒ​രു മു​ഴം മു​മ്പേ നീ​ക്ക​മാ​രം​ഭി​ച്ചു. വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​രു​ക​യും വ​ൻ​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം രൂ​പം​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​ണ​വ​നി​ല​യ​ത്തി​ന് നീ​ക്കം ന​ട​ക്കു​ന്ന​ത്. കെ.​എ​സ്.​ഇ.​ബി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ന്‍സ്ഡ് സ്റ്റ​ഡീ​സാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ആ​ണ​വ​നി​ല​യ​ത്തി​നാ​യി തീ​ര​ദേ​ശ​ത്താ​ണെ​ങ്കി​ല്‍ 625 ഹെ​ക്ട​റും മ​റ്റി​ട​ങ്ങ​ളി​ല്‍ 960 ഹെ​ക്ട​റു​മാ​ണ് ആ​വ​ശ്യം. ഇ​തി​നു … Read more