ചാലക്കുടിയിൽ മാലിന്യ ശേഖരണം; ഇന്നുമുതൽ യൂസർഫീ 50 രൂപ

ചാലക്കുടിയിൽ മാലിന്യ ശേഖരണം;  ഇന്നുമുതൽ യൂസർഫീ 50 രൂപ

ചാ​ല​ക്കു​ടി: വീ​ടു​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ വീ​ടു​ക​ൾ​ക്ക് യൂ​സ​ർ​ഫീ 50 രൂ​പ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ൽ യൂ​സ​ർ ഫീ 50 ​രൂ​പ​യാ​ക്കി സ​ർ​ക്കാ​ർ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നു. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ 50 രൂ​പ​യാ​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. ടൗ​ണി​ലെ സ്ഥാ​പ​ന​ങ്ങ​ളു​ടെ യൂ​സ​ർ​ഫീ മാ​സം 100 രൂ​പ​യാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ഹ​രി​ത​ക​ർ​മ​സേ​ന മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കും. നി​ല​വി​ൽ 50 ഹ​രി​ത​ക​ർ​മ സേ​ന … Read more

ഹൈറിച്ച് കേസ്: അനില്‍ അക്കരയുടെ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി

ഹൈറിച്ച് കേസ്: അനില്‍ അക്കരയുടെ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി

തൃശൂര്‍: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മുന്‍ എം.എല്‍.എ അനില്‍ അക്കര വിജിലന്‍സിന് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി ആഭ്യന്തരവകുപ്പിന് കൈമാറി. വിജിലന്‍സ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് സർക്കാർ പരാതി കൈമാറിയത്. ഹൈറിച്ച് നിക്ഷേപ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 277 കോടി രൂപ കണ്ടുകെട്ടുകയും 37 പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാട് പിടിക്കുകയും ചെയ്തിട്ടും കേരള പൊലീസ് മൗനംപാലിക്കുകയാണെന്ന് ആരോപിച്ചാണ് അനില്‍ അക്കര പരാതി നല്‍കിയത്. വിഷയത്തില്‍ സംസ്ഥാനത്തെ … Read more

സ്ഥലംമാറ്റം തടഞ്ഞു; പൊലീസുകാരൻ ജോലിക്ക് ഹാജരാകാതെ മുങ്ങി

സ്ഥലംമാറ്റം തടഞ്ഞു; പൊലീസുകാരൻ ജോലിക്ക് ഹാജരാകാതെ മുങ്ങി

അന്തിക്കാട് (തൃശൂർ): സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്‌റ്റേഷനിലെ സി.പി.ഒ ചേർപ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്. അന്തിക്കാട് സ്‌റ്റേഷനിൽനിന്ന് സ്ഥലംമാറ്റത്തിനായി ഇയാൾ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളിയിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ജില്ലയിലെ ഉയർന്ന ഉ​ദ്യോഗസ്ഥൻ സ്ഥലംമാറ്റം തടഞ്ഞ് തുടർന്നും അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്കു പോകാൻ നിർദേശം നൽകി. ഇതോടെ ഇയാൾ ഏറെ വിഷമത്തിലായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങിയ മുരുകേശൻ അന്തിക്കാട് സ്‌റ്റേഷനിൽ ജോലിക്ക് എത്താതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ … Read more

ഗുഡ്സ്​ ട്രെയിൻ തകരാറിലായി; റെയില്‍ ഗതാഗതം രണ്ടു മണിക്കൂർ തടസപ്പെട്ടു

ഗുഡ്സ്​ ട്രെയിൻ തകരാറിലായി; റെയില്‍ ഗതാഗതം രണ്ടു മണിക്കൂർ തടസപ്പെട്ടു

ഒല്ലൂര്‍ (തൃശൂർ): ചിയ്യാരം നസ്രാണി പാലത്തിനടുത്ത്​ ഗുഡ്‌സ് ട്രെയിൻ തകരാറിലായതിനെ തുടർന്ന്​ റെയില്‍ ഗതാഗതം രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ വൈകി. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഗുഡ്‌സ് ട്രെയിന്‍ തകരാറിലായത്. ഒന്നര മണിക്കൂറിനുശേഷം മറ്റൊരു എൻജിന്‍ എത്തിച്ചാണ് ഇത്​ നീക്കിയത്. വിവിധ ഭാഗങ്ങളിലേക്കുള്ള ആറ് ദീര്‍ഘദൂര ​ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. രാവിലെ 9.45നുള്ള വന്ദേ ഭാരത് ഒല്ലൂര്‍ സ്റ്റേഷനില്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി. ട്രെയിനുകൾ വൈകിയത്​ വിവിധ പരീക്ഷകള്‍ക്കു … Read more

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലേക്ക് സ്കൂളുകൾക്ക് അപേക്ഷിക്കാം

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലേക്ക് സ്കൂളുകൾക്ക് അപേക്ഷിക്കാം

തൃശൂർ: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാൻ താൽപര്യമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിൽ നിന്നും പൊലീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.keralapolice.gov.in നിന്നും ഡൗൺലോഡ് ചെയ്ത് സ്കൂൾ പ്രധാനാധ്യാപകൻ/പ്രാധാനാധ്യാപിക പൂരിപ്പിച്ച് സെപ്റ്റംബർ 13ന് വൈകീട്ട് അഞ്ചിനകം spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ മുഖേന എസ്.പി.സി ഡയറക്ടറേറ്റിലും അതിന്റെ അസ്സലും അനുബന്ധ രേഖകളും പദ്ധതിയുടെ ജില്ല നോഡൽ ഓഫിസിൽ നേരിട്ടും സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ … Read more