ഗുരുവായൂരിൽ വാട്ടർ എ.ടി.എം അഞ്ച്; വെള്ളം കിട്ടുന്നത് ഒന്നിൽ
ഗുരുവായൂർ: നഗരത്തിൽ വാട്ടർ എ.ടി.എമ്മുകൾ അഞ്ച് എണ്ണമുണ്ട്. എന്നാൽ കിഴക്കേ നടയിലെ ലൈബ്രറി വളപ്പിലെ എ.ടി.എമ്മിൽ നിന്ന് മാത്രമേ വെള്ളം കിട്ടുന്നുള്ളു. ബസ് സ്റ്റാൻഡ്, മഞ്ചിറ റോഡ്, പടിഞ്ഞാറെ നട എന്നിവിടങ്ങളിലെ എ.ടി.എമ്മുകളുടെ ബോർഡ് തകരാറിലാണെന്ന് ചെയർമാൻ എം. കൃഷ്ണദാസ് കൗൺസിലിൽ അറിയിച്ചു. അമ്പാടി പരിസരത്തെ എ.ടി.എമ്മിലും വെള്ളമില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ അറിയിച്ചു. പടിഞ്ഞാറെ നടയിലെ എ.ടി.എമ്മിൽ പലപ്പോഴും മധുരമുള്ള വെള്ളമാണ് കിട്ടിയിരുന്നതെന്ന് ശോഭ ഹരി നാരായണൻ പറഞ്ഞു. കൃത്യമായി വൃത്തിയാക്കാത്തതാണ് മധുരത്തിന്റെ രഹസ്യമെന്നും … Read more