ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല ഗ​ണി​ത ക്വി​സ് മ​ത്സ​ര​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം

ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല ഗ​ണി​ത ക്വി​സ് മ​ത്സ​ര​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം

ചാ​വ​ക്കാ​ട്: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ശാ​സ്ത്ര മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഗ​ണി​ത ക്വി​സ് മ​ത്സ​ര​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം. ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ ക്ര​മ​ക്കേ​ടി​ലും പ​ക്ഷ​പാ​ത​പ​ര​വും വി​ദ്യാ​ർ​ഥി വി​രു​ദ്ധ​വു​മാ​യ ന​ട​പ​ടി​യി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം അ​സീ​സ് മ​ന്ദ​ലാം​കു​ന്നാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ചാ​വ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ, മ​ന്ദ​ലാം​കു​ന്ന് ഗ​വ. ഫി​ഷ​റീ​സ് യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് അ​ധി​കൃ​ത​രി​ൽ നി​ന്ന് … Read more

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വ​യോ​ധി​ക​ന്റെ മ​രണം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലെ​ന്ന് പ​രാ​തി; പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ട​തി

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വ​യോ​ധി​ക​ന്റെ മ​രണം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലെ​ന്ന് പ​രാ​തി; പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ട​തി

ചാ​വ​ക്കാ​ട്: പെ​രു​വ​ല്ലൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ച​ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലെ​ന്ന പ​രാ​തി പു​ന​ര​ന്വ​ഷി​ക്ക​ണ​മെ​ന്ന് ചാ​വ​ക്കാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്. അ​ന്ന​ക​ര പു​ളി​ക്ക​വീ​ട്ടി​ൽ അ​ശോ​ക​നാ​ണ് (67) ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15ന് ​ന​ട​ന്ന പെ​രു​വ​ല്ലൂ​ർ കോ​ട്ട​കു​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ അ​നു​മ​തി​യി​ല്ലാ​തെ എ​ഴു​ന്ന​ള്ളി​ച്ച പു​തു​പ​ള്ളി കേ​ശ​വ​ൻ എ​ന്ന ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ശോ​ക​ൻ മ​രി​ച്ച​തെ​ന്നാ​ണ് മ​ക​ൻ അ​നി​ലി​ന്റെ പ​രാ​തി. എ​ന്നാ​ൽ ഈ ​പ​രാ​തി അ​പ​ക​ട​മ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് പാ​വ​റ​ട്ടി പൊ​ലീ​സ് എ​ഴു​തി​ത്ത​ള്ളു​ക​യാ​യി​രു​ന്നു. പി​താ​വി​ന്റെ മ​ര​ണം … Read more

തൃശൂർ പൂരം കലക്കൽ: സി.പി.ഐ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ. രാജൻ

തൃശൂർ പൂരം കലക്കൽ: സി.പി.ഐ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ. രാജൻ

ഇടുക്കി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുമ്പാകെയോ എൽ.ഡി.എഫിലോ സി.പി.ഐ പറഞ്ഞ കാര്യങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. നിലപാട് പിൻവലിക്കാത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ മാറ്റം വന്നിട്ടില്ലെന്ന് മനസിലാക്കാം. നിലവിലെ അഭിപ്രായവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാർ പോലും സ്വകാര്യ വാഹനത്തിലും കാൽനടയായുമാണ് പൂരം നടന്ന സ്ഥലത്തേക്ക് പോയത്. ആ സമയത്ത് ആംബുലൻസിൽ ആർക്കെല്ലാം സഞ്ചരിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന്‍റെ നിയമാവലിയുണ്ട്. മാനദണ്ഡം കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് … Read more

കാലം മാറിയിട്ടും കാളവണ്ടി യാത്ര കൈവിടാതെ ആരിഫ്

കാലം മാറിയിട്ടും കാളവണ്ടി യാത്ര കൈവിടാതെ ആരിഫ്

ചെ​റു​തു​രു​ത്തി: എ​വി​ടേ​ക്ക് വേ​ണ​മെ​ങ്കി​ലും ആ​രി​ഫി​ന്റെ വ​ണ്ടി കൊ​ണ്ടു​പോ​കാം… പ്ര​തി​ദി​നം വേ​ണ്ട​ത് കു​റ​ച്ച് വെ​ള്ള​വും മ​റ്റു സാ​മ​ഗ്രി​ക​ളും. വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ്പു​ര കാ​രാ​ഞ്ചേ​രി വീ​ട്ടി​ൽ ആ​രി​ഫ് (34) താ​ൻ ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തും വ​രു​ന്ന​തും കാ​ള​വ​ണ്ടി​യി​ലാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കൂ​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ചെ​വി കൊ​ടു​ക്കാ​റി​ല്ല യു​വാ​വ്. യാ​ത്ര​തീ​ർ​ത്തും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ണ്. ഒ​രു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും യാ​ത്ര കാ​ള​വ​ണ്ടി​യി​ലാ​ണ്. ഉ​ത്സ​വ​ങ്ങ​ൾ, ക​ല്യാ​ണം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ​യാ​ത്ര​ക​ളെ​ല്ലാം ഇ​തി​ൽ​ത​ന്നെ. കാ​ള​ക​ൾ​ക്ക് അ​ൽ​പം പ​രു​ത്തി​ക്കു​രു, പി​ണ്ണാ​ക്ക്, മു​തി​ര, … Read more

താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റിന് തുടക്കം

താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റിന് തുടക്കം

കു​ന്നം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി മ​ള്‍ട്ടി സെ​പ​ഷാ​ലി​റ്റി ബ്ലോ​ക്ക് കെ​ട്ടി​ടം നി​ർ​മാ​ണം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് എം.​എ​ൽ.​എ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഇ​തി​ന്റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റി​ങ്ങി​ന് തു​ട​ക്കം. എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വു​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ര​വീ​ന്ദ്ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി.​എം. സു​രേ​ഷ്, ടി. ​സോ​മ​ശേ​ഖ​ര​ൻ, പ്രി​യ സ​ജീ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ല​ബീ​ബ് ഹ​സ്സ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മ​ണി​ക​ണ്ഠ​ൻ, ഇ​ൻ​കെ​ൽ, ഊ​രാ​ളു​ങ്ക​ൽ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കി​ഫ്ബി ഫ​ണ്ടി​ല്‍നി​ന്ന് 76.50 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് … Read more