‘പാൻഗോര കേരളയൻസിസ്’; പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി
ഇരിങ്ങാലക്കുട: കേരളത്തിൽ പുതിയ ഇനം നിശാശലഭത്തെ ക്രൈസ്റ്റ് കോളജിലെ ഗവേഷകർ കണ്ടെത്തി. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലേപിഡോപ്ടീര ഓർഡറിലെ എഡെബിറ’ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയെ കേരളത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ‘പാൻഗോര കേരളയൻസിസ്’ എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോര നിശാശലഭ ജനുസ്സിൽ ഇതുവരെ നാല് ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. 1916ന് ശേഷം ആദ്യമായാണ് ഈ ജനുസ്സിൽ പുതിയൊരു ഇനത്തെ കണ്ടുപിടിക്കുന്നത്. കോഴിക്കോട് … Read more