കാട്ടുപന്നിയെ വേട്ടയാടി പാചകംചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ചെറുതുരുത്തി: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളിൽ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം കുളമ്പ് ഭാഗത്തുനിന്ന് കാട്ടുപന്നിയെ വേട്ടയാടി പാചകം ചെയ്യാൻ ശ്രമിച്ച കിള്ളിമംഗലം കാങ്കലാത്ത് വീട്ടിൽ കെ.ആർ. രാജേഷ് (40), കിള്ളിമംഗലം ലക്ഷംവീട് കോളനി ചക്കുംപറമ്പ് വീട്ടിൽ ഷെഫീഖ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിള്ളിമംഗലം കുളമ്പ് … Read more