പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ക​വ​ർ​ച്ച; ഒ​ടു​വി​ൽ പ്ര​തി​യെ വ​ല​യി​ലാ​ക്കി പ്ര​ധാ​നാ​ധ്യാ​പി​ക

പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ക​വ​ർ​ച്ച;  ഒ​ടു​വി​ൽ പ്ര​തി​യെ വ​ല​യി​ലാ​ക്കി പ്ര​ധാ​നാ​ധ്യാ​പി​ക

കു​ന്നം​കു​ളം: പൊ​ലീ​സ് സ്റ്റേ​ഷ​ന് മൂ​ക്കി​ന് താ​ഴെ സ്ഥി​തി ചെ​യ്യു​ന്ന ഗ​വ. സ്കൂ​ളി​ൽ നി​ന്ന് പ​ട്ടാ​പ്പ​ക​ൽ ഉ​ൾ​പ്പെ​ടെ പ​തി​വാ​യി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന പ്ര​തി​യെ ഒ​ടു​വി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക ത​ന്നെ ക​ണ്ടെ​ത്തി. നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​ധ്യാ​പി​ക ക​ണ്ടെ​ത്തി​യ പ്ര​തി​യെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ബോ​യ്സ് സ്കൂ​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി സ്റ്റീ​ൽ ടാ​പ്പു​ക​ളും ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചി​രു​ന്ന ക​ള്ള​നെ​യാ​ണ് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം പ്ര​ധാ​നാ​ധ്യാ​പി​ക ത​ന്നെ വ​ല​യി​ലാ​ക്കി​യ​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ … Read more

കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: വാടാനപ്പള്ളി – തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപം കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജനാണ് (74) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വിട്ടുകാർ തിരച്ചിൽ നടത്തി വരികയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്

മറ്റത്തൂരില്‍ തെരുവുനായ്ക്കള്‍ പെരുകുന്നു; ഒരാഴ്ചക്കിടെ കടിയേറ്റത് അഞ്ചുപേര്‍ക്ക്

മറ്റത്തൂരില്‍ തെരുവുനായ്ക്കള്‍ പെരുകുന്നു; ഒരാഴ്ചക്കിടെ കടിയേറ്റത് അഞ്ചുപേര്‍ക്ക്

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ് ശ​ല്യം വ​ര്‍ധി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​ര്‍ക്ക് ക​ടി​യേ​റ്റു. ക​ട​മ്പോ​ട്, മാ​ങ്കു​റ്റി​പ്പാ​ടം, കോ​ടാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ കാ​ല്‍ന​ട​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത്. കോ​ടാ​ലി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ തെ​രു​വു​നാ​യ്ക്ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍ക്ക് പേ​ടി സ്വ​പ്‌​ന​മാ​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലും നാ​യ്ക്ക​ള്‍ ത​മ്പ​ടി​ക്കു​ന്നു​ണ്ട്. വെ​ള്ളി​ക്കു​ള​ങ്ങ​ര, കൊ​ടു​ങ്ങ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ള്‍ ജ​ന​ങ്ങ​ള്‍ക്ക് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍ന്നി​ട്ടു​ണ്ട്.

താളൂപ്പാടത്ത് കാട്ടാനക്കൂട്ടമിറങ്ങി; മുന്നൂറോളം നേന്ത്രവാഴകള്‍ നശിപ്പിച്ചു

താളൂപ്പാടത്ത് കാട്ടാനക്കൂട്ടമിറങ്ങി;
മുന്നൂറോളം നേന്ത്രവാഴകള്‍ നശിപ്പിച്ചു

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ താ​ളൂ​പ്പാ​ട​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കാ​ര്‍ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു. താ​ളൂ​പ്പാ​ടം മു​ണ്ടാ​ട​ന്‍ ബാ​ബു​വി​ന്റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഏ​ഴോ​ളം ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ട​മാ​ണ് രാ​ത്രി​യി​ല്‍ ബാ​ബു​വി​ന്റെ പ​റ​മ്പി​ലെ​ത്തി​യ​ത്. ഒ​രു മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ല്‍ വി​ള​വെ​ടു​ക്കാ​നി​രു​ന്ന മുന്നൂ​റോ​ളം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. വാ​ഴ​ക​ള്‍ ഒ​ടി​ച്ചി​ട്ട് അ​വ​യു​ടെ വാ​ഴ​പ്പി​ണ്ടി​യാ​ണ് ആ​ന​ക​ള്‍ തി​ന്നി​ട്ടു​ള്ള​ത്. മൂ​പ്പെ​ത്താ​ത്ത വാ​ഴ​ക്കു​ല​ക​ള്‍ പ​റ​മ്പി​ല്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. കൃ​ഷി​യി​ട​ത്തോ​ടു​ചേ​ര്‍ന്നു​ള്ള വ​നം​വ​കു​പ്പി​ന്റെ തേ​ക്കു​തോ​ട്ട​ത്തി​ലൂ​ടെ​യാ​ണ് കൊ​മ്പ​നും കു​ട്ടി​യാ​ന​ക​ളും അ​ട​ങ്ങി​യ കൂ​ട്ടം എ​ത്തി​യ​ത്. പു​ല​രു​വോ​ളം കൃ​ഷി​തോ​ട്ട​ത്തി​ല്‍ വി​ഹ​രി​ച്ച … Read more

ഇരിങ്ങാലക്കുടയിൽ റോഡ് പണികൾ അടിയന്തരമായി പൂർത്തീകരിക്കണം

ഇരിങ്ങാലക്കുടയിൽ റോഡ് പണികൾ 
അടിയന്തരമായി പൂർത്തീകരിക്കണം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന ഠാ​ണാ-​പൂ​തം​ക്കു​ളം റോ​ഡി​ന്റെ​യും ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മു​കു​ന്ദ​പു​രം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നും വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​രു നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ല്ലാ​തെ സ​ർ​വി​സ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും കെ.​എ​സ്.​ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ണി​യി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ന​ഗ​ര​സ​ഭ ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ ബൈ​ജു കു​റ്റി​ക്കാ​ൻ, കോ​ൺ​ഗ്ര​സ് … Read more