കെ.എം. സീതി സാഹിബിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽപെടുത്തൽ: നീക്കം തുടങ്ങി
കൊടുങ്ങല്ലൂർ: കെ.എം. സീതി സാഹിബിന്റെ പേര് സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്ന ആവശ്യത്തിൽ റിപ്പോർട്ട് തയാറാക്കാൻ അധികൃതർ അന്വേഷണ നടപടികൾക്ക് തുടക്കം കുറിച്ചു. പൊതു പ്രവർത്തകനായ ഷംസുദ്ദീൻ വാത്യേടത്ത് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച നിവേദനത്തെ തുടർന്ന് ജില്ല കലക്ടറാണ് ആവശ്യം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കൊടുങ്ങല്ലൂർ തഹസിൽദാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതനുസരിച്ചുള്ള വിവരശേഖരണമാണ് ആരംഭിച്ചിരിക്കുന്നത്. തികഞ്ഞ ദേശാഭിമാനിയായിരുന്ന കെ.എം. സീതി സാഹിബ് ബ്രിട്ടീഷ് സർക്കാറിനെതിരായ സമരങ്ങളിലും ഖിലാഫത്ത് പ്രവർത്തനങ്ങളിലും മുൻനിരയിൽ … Read more