ദീർഘദൂര കെ.എസ്.ആർ.ടി.സികൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം
ചാലക്കുടി: ദേശീയപാതയിലൂടെ ചാലക്കുടി വഴി പോകുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ ചാലക്കുടി മേൽപ്പാലത്തിന് താഴെ നിർത്താൻ നിർദേശം. ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്ത എൽ.എസ് -2 കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ബസുകൾ നിർബന്ധമായും ചാലക്കുടി മേൽപ്പാലത്തിന് താഴെ എത്തി യാത്രക്കാരെ ഇറക്കി സർവിസ് റോഡിലൂടെ തിരികെ ദേശീയപാതയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ചാലക്കുടി കെ.എസ്.ആർ. ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചേംബറിൽ തിങ്കളാഴ്ച … Read more