ഗുരുവായൂരിലെ വാർഡ് വിഭജനം; ലോക്സഭ പട്ടികയിലെ കണക്കും അസന്തുലിതാവസ്ഥക്ക് തെളിവ്
ഗുരുവായൂർ: വാസഗൃഹങ്ങൾ അടിസ്ഥാനമാക്കിയുള്ള വാർഡ് വിഭജനം ഗുരുവായൂർ നഗരസഭയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നതിന് കഴിഞ്ഞ ലോക്സഭയിലെ വോട്ടർ പട്ടിക തെളിവ്. 17,726 വോട്ടർമാർ മാത്രമുള്ള പഴയ നഗരസഭ പ്രദേശത്ത് ഇപ്പോഴത്തെ സൂചനകളനുസരിച്ച് 18 വാർഡുകൾ ഉണ്ടാകും. നേരത്തെയുള്ള 14 വാർഡുകളാണ് നാലെണ്ണം കൂടി 18 ആകുന്നത്. പഴയ പൂക്കോട് പ്രദേശത്ത് ഗുരുവായൂരിനേക്കാൾ ഏകദേശം ഇരട്ടി വോട്ടർമാരുണ്ടെങ്കിലും ഇവിടെ നേരത്തെ ഉണ്ടായിരുന്ന 19 വാർഡുകളിൽ വർധന ഉണ്ടായേക്കില്ല. 30,515 വോട്ടർമാർ പൂക്കോടുണ്ട്. ലോകസഭ പട്ടികയനുസരിച്ച് നഗര മേഖലയേക്കാൾ 13,289 വോട്ടർമാർ … Read more