
തൃശൂർ: യുവകലാസാഹിതി യു.കെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് അർഹനായി. കേരളത്തിലും പുറത്തും ധാരാളം വേദികളിൽ തുള്ളൽ അവതരിപ്പിച്ച ഗോപിനാഥ്.
ഈ കലയെ ജനസമൂഹത്തിൽ നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. കേരള സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ച് മുഴുവൻ സമയവും തുള്ളൽ കലയുടെ പരിശീലനത്തിനും പരിപോഷണത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ്. ആഗസ്റ്റ് 11ന് യു.കെയിൽ നടക്കുന്ന യുവകലാസാഹിതി യു.കെ കൺവൻഷനിൽ പുരസ്കാരം സമ്മാനിക്കും.

