

കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ദുഃഖവെള്ളിയാഴ്ച നടന്ന
പരിഹാര പ്രദക്ഷിണം
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ദുഃഖ വെള്ളി ആചരണത്തിന്റെ ഭാഗമായി പ്രത്യേക തിരുക്കര്‍മങ്ങളും പാപപരിഹാര പ്രദക്ഷിണവും നടന്നു. കൊടകര ടൗണ്‍ ചുറ്റി നടന്ന പരിഹാര പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി, സഹവികാരി ഫാ. ലിന്റോ കാരേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ സമാപന സന്ദേശം നല്കി. കൈക്കാരന്മാരായ ജോസ് ഊക്കന്‍, വർഗീസ് കോമ്പാറ, വര്‍ഗീസ് തൊമ്മാന, സെക്രട്ടറി ജെസ്റ്റിന് പന്തലിപാടന്, പള്ളി പി.ആര്.ഒ ജോയ്സ് തെക്കുംതല തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി കനകമല തീര്‍ഥാടന കേന്ദ്രത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാപപരിഹാര പ്രദക്ഷിണവും ക്രിസ്തുവിന്റെ പീഡാനുഭവചരിത്രത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു.
ഇടവകാതിര്ത്തിയിലൂടെ നടത്തിയ പരിഹാര പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫാ.ജെറിന് ചൂണ്ടല്‍ സമാപന സന്ദേശം നല്കി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മനോജ് മേക്കാടത്ത്, സഹവികരിമാരായ ഫാ.അജിത്ത് തടത്തില്‍, ഫാ.റെയ്സണ്‍ തട്ടില്‍, കൈക്കാരന്മാരായ ജോസ് വെട്ടുമണിക്കല്‍, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി ജോയ് കളത്തിങ്കല്‍, തീര്‍ഥാടന കേന്ദ്രം പി.ആര്.ഒ ഷോജന്‍ ഡി. വിതയത്തില്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയി കുയിലാടന് എന്നിവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട: ക്രിസ്തുവിന്റെ കുരിശുമരണ സ്മരണയില്‍ ദുഖവെള്ളി ആചരിച്ചു. പീഡാനുഭവത്തിന്റെ ഓര്‍മകളുമായി ആരാധന, ചരിത്ര വായന, കുരിശിന്റെ വഴി, പുത്തന്‍പാന പാരായണം എന്നിവ നടന്നു. ദുഃഖവെള്ളിയാഴ്ച സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പീഡാനുഭവ തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചത്തിരിഞ്ഞ് മൂന്നിന് പീഡാനുഭവ സന്ദേശം നല്കി. തുടര്‍ന്ന് ക്രിസ്തുവിന്റെ തിരുശരീരവുമായി നഗരികാണിക്കലും പരിഹാര പ്രദക്ഷിണവും നടന്നു. രൂപത വികാരി ജനറാല്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ആന്റോ തച്ചില്‍, ബിഷപ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ നേതൃത്വം നല്കി.