

കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടകൾ
ഇരിങ്ങാലക്കുട: ജില്ലയിലെ മൂന്ന് ഗുണ്ടകളെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42), പൊറത്തിശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28), പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26) എന്നിവരെയാണ് നാടുകടത്തിയത്.
രജീഷ് മൂന്ന് വധശ്രമക്കേസുകള്‍ ഉള്‍പ്പടെ അഞ്ചോളം കേസുകളിലും അനൂപ് വധശ്രമം, കഞ്ചാവ് വിൽപന, കവര്‍ച്ച തുടങ്ങി എഴോളം കേസുകളിലും, ഡാനിയല്‍ നാല് വധശ്രമക്കേസുകള്‍ ഉള്‍പ്പടെ ആറോളം കേസുകളിലും പ്രതിയാണ്.�

