വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; തൃശ്ശൂർ ഒല്ലൂരിലാണ് സംഭവം

വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; തൃശ്ശൂർ ഒല്ലൂരിലാണ് സംഭവം

തൃശ്ശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം സ്വദേശി അജയ് യുടെ  ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്.

പുലർച്ചെ അഞ്ച് മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജയൻ തന്നെയാണ് അയൽവാസികളെ മരണവിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്.

വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ് മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment