
ഗുരുവായൂർ: തൈക്കാട് ശ്രീകൃഷ്ണ എൻക്ലേവ് ബിൽഡിങ്ങിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചയാളെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് പാർക്കിനടുത്ത് താമസിക്കുന്ന ഇടപ്പിള്ളി മാഹിലാണ് (22) അറസ്റ്റിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 25നാണ് ആർത്താറ്റ് സ്വദേശിയുടെ മോട്ടോർ സൈക്കിൾ മോഷണം പോയത്. എ.സി.പി കെ.എം. ബിജുവിന്റെ നിർദേശ പ്രകാരം ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. കൊടുങ്ങല്ലൂർ കോട്ടപുറത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്.

