
തൃശൂർ: ചെമ്പൂക്കാവ് പെൻഷൻ മൂലയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. പാട്ടുരായ്ക്കൽ ഗിരിജ തിയേറ്ററിന് സമീപം റോസ് ഗാർഡൻ ശ്രീവൽസത്തിൽ സുനിൽ പൊതുവാളിന്റെ മകൻ മാധവ് എസ്. പൊതുവാൾ (18) ആണ് മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.
ശനിയാഴ്ച വൈകീട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹകളിക്കാർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് പാറമേക്കാവ് ശാന്തി ഘട്ടിൽ. അച്ഛൻ സുനിൽ ഹൈക്കോടതിയിൽ കോർട്ട് ഓഫിസറാണ്. അമ്മ: പൂർണിമ. സഹോദരൻ മാനവ് (പ്ലസ് വൺ വിദ്യാർഥി, ഭാരതീയ വിദ്യാഭവൻ പോട്ടോർ).

