വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. പരിസരവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി.

സ്ത്രീകളുടെ കുളിമുറിയിൽ സ്ഥിരമായി ഒളിഞ്ഞുനോട്ടം നടത്തുന്നതായും സ്ത്രീകളെ ശല്യം ചെയ്യുന്നതായും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തിൽ മുമ്പും ഇയാൾ അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയിട്ടും സ്ത്രീകളെ ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

error: Content is protected !!