Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

ചാവക്കാട്: തളിക്കുളത്ത് യുവതിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പ്രേരണകുറ്റത്തിൽ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലംദേശം വട്ടാലി സനേഷിനെയാണ് (സനു-24) ചാവക്കാട് കോടതി ശിക്ഷിച്ചത്.

ഏങ്ങണ്ടിയൂർ വില്ലേജ് ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്തിൽ നിരാശ തോന്നി കുന്നിക്കുരു പായസത്തിൽ അരച്ച് ചേർത്ത് കഴിച്ച് മരിച്ചത്. 2014 മെയ് 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

സനേഷ് ആത്മഹത്യ ചെയ്ത ശ്യാമിലിയുമായി പ്രണയത്തിലായിരുന്നു. എൽതുരുത്ത് സെന്‍റ് അലോഷ്യസ് കോളജിൽ ഡിഗ്രി വിദ്യാർഥിയായിരിക്കെയാണ് പ്രതി ശ്യാമിലിയുമായി പ്രണയം നടിച്ച് അടുപ്പത്തിലായത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

ഗർഭിണിയായ യുവതിയെ എന്തോ മരുന്നു നൽകി ഗർഭചിദ്രം നടത്തി. നിയമപരമായി വിവാഹം ചെയ്യാൻ ആവശ്യപ്പെട്ട ശ്യാമിലിയോട് അതിനു കഴിയില്ലെന്നും പോയി ചത്തുകൊള്ളാനും പറഞ്ഞു. ഇതോടെ മനംനൊന്ത് ശ്യാമിലി പായസത്തിൽ കുന്നിക്കുരു അരച്ചുചേർത്ത് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

കേസിൽ നിർണായക തെളിവായത് ശ്യാമിലിയുടെ ഡയറിക്കുറിപ്പുകളായിരുന്നു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പിഴസംഖ്യ ശ്യാമിലിയുടെ പിതാവിന് നൽകണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത് കുമാർ ഹാജരായി.

Leave a Reply

Back To Top
error: Content is protected !!