ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 11 ന് മേലൂര്‍ ക്രിമിറ്റോറിയത്ില്‍. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്.

