തൃശൂരില്‍ സൈക്കിൾഷോപ്പിൽ വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ സൈക്കിളുകളും സൈക്കിള്‍ പാട്‌സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.

Leave a Reply

error: Content is protected !!