12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കൊരട്ടി: 12 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം മാലിപ്പറമ്പ് പുത്തൻപുരയ്ക്കൽ നിഖിലിനെ (30) കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും ചേർന്നാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ക്ക് പണം നല്‍കിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവശേഷം പലയിടങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് കാറുകളിലായി കടത്തിയ 25 കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

ഹഷീഷ് ഓയിൽ: ഒരാൾ കൂടി അറസ്റ്റിൽ

കേസിൽ പുതുവൈപ്പ് പുന്നത്തറ പ്രേംകുമാര്‍ (34), വൈപ്പിന്‍ കാഞ്ഞിരത്തിങ്കല്‍ സാബിന്‍ (33), മാലിപ്പുറം തേങ്ങശ്ശേരി ഹെന്‍വിന്‍ (30), ഞാറയ്ക്കല്‍ നെടിയപറമ്പില്‍ ഫെബിന്‍ (30) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

Leave a Comment