
മാള: മാള അഷ്ടമിച്ചിറയിൽ വനിത ഡോക്ടറെ തെരുവുനായ്ക്കൾ ആക്രമിച്ചു. ദന്ത ഡോക്ടറായ അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്തിന് ആക്രമണത്തിൽ സാരമായ പരിക്കേറ്റു. ഇരു കാലുകളിലും ആഴത്തിൽ കടിയേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സ തേടി.
നിലത്ത് വീണതിനെ തുടർന്ന് കൈയുടെ എല്ലിന് പൊട്ടലുണ്ട്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്ന് ഇന്ത്യൻ ഓയിൽ പമ്പിന് പിൻവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുംവഴിയാണ് നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്.
നായ്ക്കൾ വരുന്നതു കണ്ട് ഭയന്ന പാർവതി പിന്നോട്ട് വീഴുകയായിരുന്നു. വീണുകിടന്ന ഡോക്ടറെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാർ ഓടിയെത്തിയാണ് പാർവതിയെ രക്ഷപ്പെടുത്തിയത്.

