യുവകലാസാഹിതി യു.കെ തോപ്പിൽ ഭാസി പുരസ്കാരം മണലൂർ ഗോപിനാഥിന്​

യുവകലാസാഹിതി യു.കെ തോപ്പിൽ ഭാസി പുരസ്കാരം മണലൂർ ഗോപിനാഥിന്​
യുവകലാസാഹിതി യു.കെ തോപ്പിൽ ഭാസി പുരസ്കാരം മണലൂർ ഗോപിനാഥിന്​

തൃശൂർ: യുവകലാസാഹിതി യു.കെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്​ അർഹനായി. കേരളത്തിലും പുറത്തും ധാരാളം വേദികളിൽ തുള്ളൽ അവതരിപ്പിച്ച ഗോപിനാഥ്.

ഈ കലയെ ജനസമൂഹത്തിൽ നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. കേരള സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ച്​ മുഴുവൻ സമയവും തുള്ളൽ കലയുടെ പരിശീലനത്തിനും പരിപോഷണത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ്. ആഗസ്റ്റ് 11ന്​ യു.കെയിൽ നടക്കുന്ന യുവകലാസാഹിതി യു.കെ കൺവൻഷനിൽ പുരസ്കാരം സമ്മാനിക്കും.

Leave a Reply

error: Content is protected !!