തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച
തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച

കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. എഴുപതിനായിരം രൂപയും നാൽപ്പതിനായിരം രൂപ വിലയുള്ള വാച്ചും നഷ്ടപ്പെട്ടു. മൂന്നുപീടിക ബീച്ച് റോഡിലുള്ള വായനശാലയ്ക്കടുത്ത് തേപറമ്പിൽ അഷറഫിന്റെ വീട്ടിലാണ് സംഭവം.

അഷ്റഫും കുടുംബവും കോയമ്പത്തൂരിലായിരുന്നു. ജനുവരി 20-നാണ് ഇവർ കോയമ്പത്തൂരിലേക്ക് പോയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ ലോക്ക് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അഞ്ച് മുറികളിലും കയറിയ മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വലിച്ച് പുറത്തിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണവും വാച്ചുമാണ് നഷ്ടപ്പെട്ടത്

Leave a Reply

error: Content is protected !!