ആണവനിലയ നിർമാണം; അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന
ചാലക്കുടി: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നതിന് അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ലെങ്കിലും കെ.എസ്.ഇ.ബി ഒരു മുഴം മുമ്പേ നീക്കമാരംഭിച്ചു. വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും വൻകിട ജലവൈദ്യുതി പദ്ധതികൾക്കെതിരെ ജനകീയ പ്രതിഷേധം രൂപംകൊള്ളുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ വൈദ്യുതി ഉൽപാദന മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആണവനിലയത്തിന് നീക്കം നടക്കുന്നത്. കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസാണ് പഠനം നടത്തുന്നത്. ആണവനിലയത്തിനായി തീരദേശത്താണെങ്കില്‍ 625 ഹെക്ടറും മറ്റിടങ്ങളില്‍ 960 ഹെക്ടറുമാണ് ആവശ്യം. ഇതിനു … Read more