പാഞ്ഞാളിൽ മോഷണ പരമ്പര; ഭണ്ഡാരവും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവർന്നു
ചെറുതുരുത്തി: ആരാധനാലയങ്ങളിലും ചായക്കടയിലും വ്യാപാര സ്ഥാപനത്തിലും മോഷണം. പാഞ്ഞാൾ മണലാടി പ്രദേശത്തുള്ള ക്ഷേത്രത്തിലും ക്രിസ്ത്യൻ പള്ളിയിലും സമീപത്തുള്ള ചായക്കടയിലും വ്യാപാര സ്ഥാപനത്തിലുമാണ് മോഷണം നടന്നത്. മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം ആദ്യം അറിയുന്നത്. ഭണ്ഡാരവും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവർന്നു. തിടപ്പള്ളിയിലെ സ്റ്റോർ റൂമിന്റെ വാതിലും തുറന്നിട്ട നിലയിലാണ്. എത്ര പണം മോഷണം പോയിട്ടുണ്ടാവും എന്ന് ഭാരവാഹികൾക്ക് അറിയില്ല. മറ്റു സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സെന്റ് ജോസഫ് ദേവാലയത്തിലെ കപ്പേള … Read more