വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ വൈകീട്ട് ആറിന് കാർത്തികദീപം തെളിയിക്കും. ദീപം തെളിയിച്ചതിനുശേഷം സോപാനസംഗീതം, കേളിപറ്റ് എന്നിവ നടക്കും. ആറ്റൂർ കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് പ്രസാദ ഊട്ടും, വൈകുന്നേരം ദീപക്കാഴ്ച, തിരുവാതിരക്കളി എന്നിവയാണ് പരിപാടി. വേലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ വൈകീട്ട് തൃക്കാർത്തിക ദീപംതെളിയിക്കൽ നടക്കും. പനങ്ങാട്ടുകര കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് മേളത്തോടെ കാഴ്ചശ്ശീവേലി, സന്ധ്യയ്ക്ക് ദീപം തെളിയിക്കൽ എന്നിവയാണ് പരിപാടി. എങ്കക്കാട് കൊടലാണിക്കാവ് കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലും വരവൂർ പാലയ്ക്കൽ കാർത്ത്യായനി ക്ഷേത്രത്തിലും […]
ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം കോതപറമ്പ് സ്വദേശികളായ വടക്കൻ വീട്ടിൽ ആഷിക്ക് (30), പെരിങ്ങാട്ട് വിഷ്ണുദാസ് (32) എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ ബിജു, എൻ.പി. രവികുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മുരളി വർക്ക് ഷോപ്പിന് സമീപത്തെ എ.ടി.എം കവർച്ച കേസിലും പ്രതിയാണ് […]
തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; 30 ഓളം പേർക്ക് പരുക്ക്
തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂർ – തിരുവില്വാമല സർവീസ് നടത്തുന്ന സുമംഗലി എന്ന ബസ്സാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോൾ റോഡിന്‍റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ബസിൽ സ്കൂൾ വിദ്യാർഥികളടക്കം 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ചാണ് ബസ്സിന് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജയ്ഗുരു എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടനെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ഈ സമയംകൊണ്ട് ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നു. യാത്രക്കാരും കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ചത്.
ക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ശ്രീകുരുംബക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുച്ചി സ്വദേശി സിന്ധുവിനെയാണ് കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു, രവികുമാർ, എ.എസ്.ഐ ജഗദീഷ്, എസ്.സി.പി.ഒ ശ്രീകല എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിനെത്തിയ പുതുവൈപ്പ് സ്വദേശിനി നിർമലയുടെ അഞ്ച് പവൻ വരുന്ന സ്വർണ മാല പൊട്ടിക്കാനാണ് ശ്രമമുണ്ടായത്. ഏതാനും ദിവസം മുമ്പ് ക്ഷേത്ര വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് കവർന്നിരുന്നു.
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
കൊടുങ്ങല്ലൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ചന്തപ്പുരയിൽ താമസിക്കുന്ന ചാലാന നിർമലയുടെ വീട്ടിലാണ് സംഭവം. ബ്യൂട്ടി പാർലർ ജീവനക്കാരിയായ നിർമല രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്ന നിലയിലും ജനലഴികൾ അകറ്റി മാറ്റിയ നിലയിലുമാണ്. അലമാരകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയിൽ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.