ചാവക്കാട്: ദേശീയപാതയിൽ കെണ്ടയ്നർ ലോറി നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണുകളും ബസ് കാത്തിരിപ്പുകേന്ദ്രവും ഇടിച്ചുതകർത്തു. ഞായറാഴ്ച പുലർച്ച മന്ദലാംകുന്ന് സെന്ററിലാണ് അപകടം. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബി.എച്ച്.ആർ ലോജിസ്റ്റിക് കമ്പനിയുടെ ലോറിയാണ് അപകടത്തിൽപെട്ടത്. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് നിയന്ത്രണംവിട്ട് അപകടം പറ്റിയ ടെമ്പോ റോഡരികിൽനിന്ന് കൊണ്ടുപോവാതെ കിടന്നിരുന്നു. വെദ്യുതിത്തൂണുകളിൽ ഇടിച്ച കെണ്ടയ്നർ ലോറി ടെമ്പോയിലിടിച്ച് കാത്തിരിപ്പുകേന്ദ്രവും തകർത്ത് തൊട്ടടുത്ത കടയിലേക്ക് കയറിയാണ് നിന്നത്. സംഭവസമയം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. […]
തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു
തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം. 27 വയസുള്ള ഫഹദാണ് മരിച്ചത്. ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിനോടു പറഞ്ഞു.
പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു
ആമ്പല്ലൂർ: തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും മറ്റ് ലഹരി വസ്തുക്കളും ചിറ്റിശ്ശേരിയിലെ ഓം ശങ്കര്‍ ഓട്ടുകമ്പനിയില്‍ കത്തിച്ച് നശിപ്പിച്ചു. കൊടകര, കൊരട്ടി, കൊടുങ്ങല്ലൂര്‍, ആളൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് പിടിച്ചെടുത്തവയാണിവ. 12 കേസുകളിലായി പിടിച്ചെടുത്ത 254.58 കിലോഗ്രാം കഞ്ചാവും 754 ഗ്രാം ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഷാജ് ജോസിന്‍റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കറിന്‍റെയും വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെയും […]
തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ
തൃശൂർ ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 29ന് ചാവക്കാട് ആശുപത്രി പടിയിലെ വി കെയർ മെഡിക്കൽസിലാണ് പ്രതി കവർച്ച നടത്തിയത്. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകർക്കുകയായിരുന്നു. മേശയിലുണ്ടായിരുന്ന ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയാണ് മോഷ്ടാവ് […]
ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു
ചാവക്കാട്: ദേശീയപാതയോരത്ത് നിർത്തിയിട്ട ബൈക്ക് അടിച്ചുതകർത്തു. അകലാട് രാജാ ബീച്ച് റോഡിൽ കറുപ്പം വീട്ടിൽ മൊയ്തീൻ ഉപയോഗിക്കുന്ന ബുള്ളറ്റ് ബൈക്കാണ് തകർത്തത്. മറിച്ചിട്ട ബൈക്കിന്‍റെ മുകളിലേക്ക് വലിയ കോൺക്രീറ്റ് കല്ലെടുത്ത് എറിയുകയും ചെയ്തിട്ടുണ്ട്. ദേശീയപാത അകലാട് അഞ്ചാം കല്ല് സെന്ററിലാണ് ബുള്ളറ്റ് നിർത്തിയിട്ടിരുന്നത്. ചാവക്കാട് കടയിൽ ജോലിചെയ്യുന്ന മൊയ്തീൻ വീട്ടിൽനിന്ന് ബുള്ളറ്റ് എടുത്ത് അഞ്ചാംകല്ല് സെന്ററിൽ നിർത്തിയിട്ട ശേഷമാണ് പതിവായി ബസിൽ കയറി ജോലിക്ക് പോവാറുള്ളത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൂടി ബുള്ളറ്റ് അടിച്ചു നശിപ്പിച്ചു എന്ന […]