യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

ചെറുതുരുത്തി: യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മാങ്ങാട്ടുഞാലിൽ ശിവശങ്കരനെയാണ് (48) എസ്.ഐ ബിന്ദുലാൽ അറസ്റ്റ് ചെയ്തത്. യുവതി പശുക്കളെ കൊണ്ടുപോകുന്നതിനിടെ പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിന് സമീപത്തെ കനാൽ പാലത്തിൽ നിർത്തിയിട്ട ബൈക്ക് മാറ്റാൻ പറഞ്ഞ വിരോധത്തിൽ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.

ചെറുതുരുത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു

ചെറുതുരുത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു

ചെറുതുരുത്തി: ആളൊഴിഞ്ഞ വീട്ടിൽ നടന്ന കവർച്ചയിൽ സ്വർണവും പണവും നഷ്ടപ്പെട്ടു. ചെറുതുരുത്തി ഇരട്ടകുളം റെയിൽ പാലത്തിന് സമീപം രായ്മക്കാർ വീട്ടിൽ സെയ്തുമുഹമ്മദിന്‍റെ മകൻ റജീബിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൂന്നുപവൻ സ്വർണവളകളും നഷ്ടപ്പെട്ടത്. പ്രവാസിയായ റെജീബിന്റെ വീട്ടിൽ മാതാപിതാക്കളായ സെയ്ത് മുഹമ്മദ്, ഹാജിറ, ഭാര്യ സെബീന, മകൻ അൻസിഫ് എന്നിവരാണ് താമസം. സെയ്ത് മുഹമ്മദിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പ്രവേശിപ്പിച്ചതിനാൽ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്നു. മകൻ അൻസിഫ് മരുന്നെടുക്കാൻ ചൊവ്വാഴ്ച വൈകിട്ട് ആറിന് … Read more