തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ

തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ

കൊടുങ്ങല്ലൂർ: തൃശൂരി​ലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി. അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിന്റെ മകൻ സഹൽ അസിൻ (19) ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ സീനിയർ വിദ്യാർഥികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് തന്നെ മർദിച്ച് ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ … Read more

ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ (49) ആണ് മരിച്ചത്. താനൂരിൽ നിന്ന് മത്സ്യ ബന്ധനത്തിന് ബിസ്മില്ല എന്ന വള്ളത്തിൽ എത്തിയതാണ്. മത്സ്യം പിടിച്ച് ബുധനാഴ്ച രാവിലെ ഏങ്ങണ്ടിയൂർ ഹാർബറിൽ വന്നു. മൽസ്യം ഇറക്കുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഉടൻ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. താനൂർ സ്വദേശികളായ 20 മത്സ്യ … Read more

പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ

പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ

തൃശൂര്‍ ∙ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. … Read more

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ

കയ്പമംഗലം: തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (36) എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 28ന് കമ്പനിക്കടവ് ബീച്ച് കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപ കവർന്നിരുന്നു. ഇതേതുടർന്ന് തൃശൂർ റൂറൽ എസ്.പിയുടെ നിർദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.

നി​രോ​ധി​ച്ച പു​ക​യി​ല ഉൽപ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ൽ

നി​രോ​ധി​ച്ച പു​ക​യി​ല ഉൽപ​ന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ൽ

പ​ഴ​യ​ന്നൂ​ർ: നി​രോ​ധി​ച്ച 12 കി​ലോ പു​ക​യി​ല ഉ​ൽപന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ൽ. മാ​യ​ന്നൂ​ർ കാ​വ് മം​ഗ​ല​ത്ത് പാ​ട​ത്തു (താ​ത്ത വീ​ട്ടി​ൽ) അം​ബു​ജാ​ക്ഷി​യാ​ണ് (75) എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് പു​ക​യി​ല ഉ​ൽപ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മാ​യ​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​സ​ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യോ​ധി​ക പി​ടി​യി​ലാ​യ​ത്.