നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം

നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം

തൃശ്ശൂർ : വൈഎംസിഎ തൊടുപുഴയും ഇടുക്കി ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മണപ്പുറം മണപ്പുറം അക്വാറ്റിക് കോംപ്ലക്സിലെ താരങ്ങൾക്ക് തിളക്കമാർന്ന വിജയം. പതിനൊന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ആകെ പതിനാറ് മെഡലുകളാണ് കരസ്ഥമാക്കിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ വി എൻ വ്യക്തിഗത ചാമ്പ്യനായി. അനികേത് തട്ടിൽ, റമദാൻ ഹമീദ്, നീഹാർ ഇ എസ്,ശ്രീനിലേഷ് എ, നിവേദ്യ വി എൻ, പാർവതി നിതീഷ്, ധ്വനി സുബീഷ്, ധനിഷ്ട ജിജി, ദിയ … Read more

മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി

മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി

വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് അരുൺ ഭാസ്കറിനു റെയിൻ കോട്ടുകൾ കൈമാറി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അധ്യക്ഷത വഹിച്ചു . സീനിയർ ഫയർ ഓഫീസർ അനീഷ് ജി ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ … Read more

സ്‌കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി ലയൺസ്‌ ക്ലബ്

സ്‌കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി ലയൺസ്‌ ക്ലബ്

തൃശൂർ: മുതുവറ ലയൺസ്‌ ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ അടാട്ട് ഗവ. എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി. സ്‌കൂൾ അങ്കണത്തിൽ വച്ചുനടന്ന ചടങ്ങ് ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉത്ഘാടനം ചെയ്തു. മൈക്ക്, സ്പീക്കർ, ആംബ്ലിഫയർ എന്നിവയാണ് കൈമാറിയത്. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി അജിത്കുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാൻസിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സഹായത്തോടെ ലയൺസ്‌ ക്ലബ്ബിന്റെ നടത്തിവരുന്ന ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിയുടെ ഭാഗമായാണ് ഉപകരണങ്ങൾ കൈമാറിയത്. സുഷമ നന്ദകുമാറിന്റെ നേതൃത്വത്തിൽ … Read more