കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോറൂമുകള്‍ അവതരിപ്പിക്കുന്നു. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ ഷോറൂമുകളുടെ പ്രത്യേകത. വിവാഹഷോപ്പിംഗിനായി ഷോറൂമിലെത്തുന്നവര്‍ക്ക് പ്രത്യേകമായി ഒരുക്കുന്ന സേവനമാണിത്. പാലക്കാട്ട് ഗാന്ധി ബസാര്‍ റോഡിലെ കണ്ടത്ത് കോംപ്ലക്സിലാണ് പുനര്‍രൂപകല്‍പ്പന ചെയ്ത പുതിയ കല്യാണ്‍ ജൂവലേഴ്സ് ഷോറൂം. കൊച്ചിയിലേത് എംജി റോഡിലും കൊടുങ്ങല്ലൂരിലെ ഷോറൂം സ്റ്റാര്‍ നഗറിലുമാണ്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് […]
ചാലക്കുടി എഫ്.സി.ഐ ഡിപ്പോ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ
ചാലക്കുടി: പി.എം.ജി.കെ.വൈ വിഭാഗത്തിൽ 62,846 ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്ത് ചാലക്കുടി എഫ്.സി.ഐ ഭക്ഷ്യവിതരണ രംഗത്ത് മുൻനിരയിൽ. ഇതിൽ 55,050 ടൺ അരിയും 7796 ടൺ ഗോതമ്പും ഉൾപ്പെടുന്നു. ഡബ്ല‍്യൂ.ബി.എൻ.പി, എം.ഡി പദ്ധതികളിലൂടെ ഫോർട്ടിഫൈഡ് ചെയ്ത അരി വിതരണം പുരോഗമിക്കുന്നതായി എഫ്.സി.ഐ വക്താക്കൾ അറിയിച്ചു. 2021ൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എഫ്.സി.ഐ ഡിപ്പോ ആയി ചാലക്കുടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചാലക്കുടി ഡിപ്പോയിൽ 1973ലും 1979ലും നിർമിച്ച രണ്ട് ഗോഡൗണുകളാണുഉള്ളത്. രണ്ടിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ലൈസൻസും […]
മണപ്പുറം ഫിനാന്‍സിന് 409 കോടി രൂപ സംയോജിത അറ്റാദായം; മുൻ പാദത്തേക്കാൾ 45 ശതമാനം വര്‍ധന
Sreejith_Evening Kerala News കൊച്ചി : 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 409.48 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ 369.88 കോടി രൂപയെ അപേക്ഷിച്ച് 10.70 ശതമാനവും ആദ്യ പാദത്തെ അപേക്ഷിച്ച് 45.25 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 7.89 ശതമാനം വര്‍ധിച്ച് 30,664.96 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 28,421.63 കോടി രൂപയായിരുന്നു. സബ്സിഡിയറികളെ ഒഴിവാക്കിയുള്ള അറ്റാദായം 348.71 […]
മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും ലഹരിക്കെതിരെ ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു
തൃശൂര്‍: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന മുദ്രാവാക്യവുമായി മണപ്പുറം ഫിനാന്‍സും ലയണ്‍സ് ക്ലബുകളും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശവുമായി ദീപശിഖ വാക്കത്തോണ്‍ സംഘടിപ്പിച്ചു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പരിപാടി തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉല്‍ഘാടനം ചെയ്തു. റൂറല്‍ എസ് പി ഐശ്വര്യ ഡോംഗ്രി ദീപശിഖാ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂളുകളില്‍ വിതരണം ചെയ്യാനായി തയാറാക്കിയ ലഹരി വിരുദ്ധ സന്ദേശ ലഘുലേഖ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ പ്രകാശനം […]
നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം
തൃശ്ശൂർ : വൈഎംസിഎ തൊടുപുഴയും ഇടുക്കി ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മണപ്പുറം മണപ്പുറം അക്വാറ്റിക് കോംപ്ലക്സിലെ താരങ്ങൾക്ക് തിളക്കമാർന്ന വിജയം. പതിനൊന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ആകെ പതിനാറ് മെഡലുകളാണ് കരസ്ഥമാക്കിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ വി എൻ വ്യക്തിഗത ചാമ്പ്യനായി. അനികേത് തട്ടിൽ, റമദാൻ ഹമീദ്, നീഹാർ ഇ എസ്,ശ്രീനിലേഷ് എ, നിവേദ്യ വി എൻ, പാർവതി നിതീഷ്, ധ്വനി സുബീഷ്, ധനിഷ്ട ജിജി, ദിയ […]
മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി
വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് അരുൺ ഭാസ്കറിനു റെയിൻ കോട്ടുകൾ കൈമാറി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അധ്യക്ഷത വഹിച്ചു . സീനിയർ ഫയർ ഓഫീസർ അനീഷ് ജി ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ […]