പ്രസവിച്ചിട്ട് മൂന്നാഴ്ച, ഭാര്യയെ വെട്ടിക്കൊന്നു; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പിടിയിൽ
തൃശൂര്‍ ∙ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. … Read more