ചാലക്കുടി: നഗരപരിധിയിൽ വളർത്ത് നായ്ക്കൾക്ക് ലൈസൻസ് നൽകുന്ന പദ്ധതി 16ന് രാവിലെ ഒമ്പതിന് തുടങ്ങും. പോട്ട മിനി മാർക്കറ്റ് പരിസരത്ത് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വളർത്ത് നായ്ക്കൾക്ക് വാക്സിൻ എടുക്കലും മൈക്രോ ചിപ്പ് ഘടിപ്പിക്കലും ലൈസൻസ് അനുവദിക്കലും നടക്കും. വാക്സിൻ സൗജന്യമായി നൽകും. മൈക്രോ ചിപ്പിന് 350 രൂപ സർവിസ് ചാർജ് നൽകണം. ലൈസൻസ് ഫീസ് ഇനത്തിൽ നാടൻ നായ്ക്ക് 100 രൂപ, ഹൈബ്രിഡ് ഇനത്തിന് 500 രൂപ, വാണിജ്യ അടിസ്ഥാനത്തിൽ ഉള്ളവക്ക് […]
ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ (49) ആണ് മരിച്ചത്. താനൂരിൽ നിന്ന് മത്സ്യ ബന്ധനത്തിന് ബിസ്മില്ല എന്ന വള്ളത്തിൽ എത്തിയതാണ്. മത്സ്യം പിടിച്ച് ബുധനാഴ്ച രാവിലെ ഏങ്ങണ്ടിയൂർ ഹാർബറിൽ വന്നു. മൽസ്യം ഇറക്കുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഉടൻ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. താനൂർ സ്വദേശികളായ 20 മത്സ്യ […]
ഗുരുവായൂർ വലിയ അച്യുതൻ ചെരിഞ്ഞു
ഗുരുവായൂർ: ആനത്താവളത്തിലെ കൊമ്പന്‍ അച്യുതന്‍ ചെരിഞ്ഞു. തിങ്കളാഴ്ച രാത്രി 7.30ഓടെയായിരുന്നു അന്ത്യം. ഞായറാഴ്ച വയറുവേദന മൂലം ആന അസ്വസ്ഥനായിരുന്നെങ്കിലും പിന്നീട് സുഖം പ്രാപിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും അവശനാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു. ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. എഴുന്നള്ളിപ്പുകളിലെ സ്ഥിരസാന്നിധ്യമാണ്. 51 വയസ് പ്രായം കണക്കാക്കുന്ന ആനയെ കൊടുത്തിരുപ്പുള്ളി സ്വദേശി കെ.വി. കൃഷ്ണയ്യരാണ് 1998ൽ ബിഹാറിൽ നിന്നു കേരളത്തിലെത്തിച്ചത്. രാമു എന്നായിരുന്നു പേര്. അവിടെ നിന്നു കോയമ്പത്തൂർ യു.കെ. ടെക്സ് ഉടമയും തൃശൂർ കരുവന്നൂർ […]
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി അറസ്റ്റിൽ
കയ്പമംഗലം: തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി കുറുപ്പത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (36) എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 28ന് കമ്പനിക്കടവ് ബീച്ച് കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് 20,000 രൂപ കവർന്നിരുന്നു. ഇതേതുടർന്ന് തൃശൂർ റൂറൽ എസ്.പിയുടെ നിർദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
15കാരിക്ക് നഗ്നചിത്രങ്ങൾ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ
ഒല്ലൂര്‍: 15കാരിക്ക് നഗ്നചിത്രങ്ങൾ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. കാച്ചേരി വലിയകത്ത് വീട്ടില്‍ മമ്മദ് (63) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ഒല്ലൂര്‍ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, എസ്.ഐ ബിബിന്‍ ബി. നായര്‍, എ.എസ്.ഐ ജോഷി, സി.പി.ഒ അഭിലാഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ദേശീയ ഗെയിംസിൽ സ്വർണത്തിളക്കത്തോടെ തൃശൂർ ജില്ല
തൃശൂർ: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തൃശൂരിന് സ്വർണനേട്ടം. ഗെയിംസിൽ ഞായറാഴ്ച നടന്ന ജൂഡോയിലാണ് ജില്ലയുടെ സ്വർണക്കൊയ്ത്ത് നടന്നത്. എ.ആർ. അർജുനും പി.ആർ. അശ്വതിയുമാണ് മെഡൽ കരസ്ഥമാക്കിയത്. ഇതാദ്യമായാണ് ജൂഡോയിൽ കേരളം സ്വർണം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 90 കി. ഗ്രാം വിഭാഗത്തിലാണ് അർജുന് സ്വർണം. 78 കി. ഗ്രാം വിഭാഗത്തിലാണ് അശ്വതിക്ക് സുവർണനേട്ടം. തൃശൂർ ശ്രീ കേരളവർമ കോളജിലെ വിദ്യാർഥിയാണ് അർജുൻ. തൃശൂർ സായിലായിരുന്നു പരിശീലനം നടന്നിരുന്നത്. വയനാട് സ്വദേശിയായ അർജുനും ഇടുക്കി സ്വദേശിനിയായ അശ്വതിയും നിലവിൽ […]