ഡ്രൈഡേ ദിനത്തിൽ മദ്യവിൽപന നടത്തിയവർ പിടിയിൽ
കൊടുങ്ങല്ലൂർ: ഡ്രൈഡേ ദിനത്തിൽ മദ്യവിൽപന നടത്തിയ രണ്ടുപേർ കൊടുങ്ങല്ലൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മേത്തല കണ്ടംകുളം സ്വദേശികളായ കൂളിയാടത്ത് വീട്ടിൽ സുജിത്ത് (38), തട്ടാരുപറമ്പിൽ വീട്ടിൽ ബിജു (39) എന്നിവരാണ് പിടിയിലായത്. സുജിത്തിൽനിന്ന് പത്ത് ലിറ്റർ മദ്യവും ബിജുവിൽനിന്ന് എട്ട് ലിറ്റർ മദ്യവും മദ്യവിൽപന നടത്തി ലഭിച്ച 2000 രൂപയും കണ്ടെടുത്തു. ഡ്രൈഡേ ദിനത്തിൽ അമിതലാഭത്തിന് വിൽപന നടത്താനായി ബിവറേജസിൽനിന്ന് പലതവണകളായി മദ്യം വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. കാലങ്ങളായി ഇവർ ഇത്തരത്തിൽ മദ്യവിൽപന നടത്തിവരികയാണെന്ന് എക്സൈസ് സംഘം … Read more