അതിരപ്പിള്ളി റോഡിൽ അപകട പരമ്പര സൃഷ്ടിച്ച് കൂടപ്പുഴ വളവ്
ചാലക്കുടി: അതിരപ്പിള്ളി റോഡിൽ തുടരെ അപകടത്തിന് വഴിവെച്ച് കൂടപ്പുഴ വളവ്. കഴിഞ്ഞ ദിവസം ഇവിടെ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിക്കുകയും കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ചാലക്കുടി മാർക്കറ്റിലെ വ്യാപാരി ഫ്രാൻസിസ് ബൈക്കപകടത്തിൽ മരിച്ചത്. നേരത്തേയും നിരവധിപേർ കൂടപ്പുഴ വളവിൽ അപകടത്തിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. നിരവധി അപകടങ്ങൾ വേറെയും ദിവസവും ആവർത്തിക്കുന്നതോടെ കൂടപ്പുഴ വളവ് നാട്ടുകാർക്കും യാത്രികർക്കും പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. അതിരപ്പിള്ളി റോഡിൽ ചാലക്കുടി ആനമല ജങ്ഷൻ കഴിഞ്ഞ് അരക്കിലോമീറ്റർ … Read more