ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരികളുടെ മാല കവർന്നു

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരികളുടെ മാല കവർന്നു

ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ക​ളു​ടെ മാ​ല ക​വ​ർ​ന്നു. മോ​ഷ്‌​ടാ​വി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ആ​റ​ന്മു​ള സ്വ​ദേ​ശി രേ​ഖ നാ​യ​ർ, കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ല​ക്ഷ്മി എ​ന്നി​വ​രു​ടെ മാ​ല​ക​ളാ​ണ് ക​വ​ർ​ന്ന​ത്. മൂ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ല​ക്ഷ്‌​മി​യു​ടെ ര​ണ്ടു പ​വ​ന്റെ മാ​ല​യാ​ണ് ആ​ദ്യം പൊ​ട്ടി​ച്ച​ത്. ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്ന മോ​ഷ്ടാ​വി​നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ള്ളി​യി​ട്ട് ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ട​ത്തി​നി​ടെ​യാ​ണ് എ​തി​രെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു രേ​ഖ നാ​യ​രു​ടെ നാ​ലു പ​വ​ന്റെ മാ​ല പൊ​ട്ടി​ച്ച​ത്. ട്രെ​യി​ൻ … Read more

ഭൂമി കച്ചവടത്തിന്റെ പേരിൽ പണം തട്ടുന്നതായി പരാതി

ഭൂമി കച്ചവടത്തിന്റെ പേരിൽ പണം തട്ടുന്നതായി പരാതി

കൊ​ടു​ങ്ങ​ല്ലൂ​ർ: ഭൂ​മി ക​ച്ച​വ​ട​ത്തി​ന്റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പ​ല​രി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ​ല ഭൂ​മി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ മു​ൻ​കൂ​റാ​യി ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഒ​രേ ഭൂ​മി ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ല​രി​ൽ നി​ന്നും പ​ണം മു​ൻ​കൂ​റാ​യി വാ​ങ്ങു​ന്ന​ത്. ഒ​ട്ടേ​റെ പേ​ർ ഇ​ങ്ങ​നെ ഈ ​ഭൂ​മാ​ഫി​യ​യു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി പ​റ​യു​ന്നു. ഒ​രു ഭൂ​മി കാ​ണി​ച്ചു​കൊ​ടു​ത്ത് അ​ത് വാ​ങ്ങി​ത്ത​രാം എ​ന്ന് പ​റ​ഞ്ഞ് അ​ഡ്വാ​ൻ​സി​ന​ത്തി​ൽ പ​ണം വാ​ങ്ങു​ക​യും ക​രാ​ർ എ​ഴു​തു​ക​യും പി​ന്നീ​ട് ഇ​വ​ർ ബ​ന്ധ​പ്പെ​ടാ​തി​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. പ​ല​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും … Read more

പോക്സോ കേസിൽ അറസ്റ്റിൽ

പോക്സോ കേസിൽ അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​നാ​രാ​യ​ണ പു​രം ക​ട്ട​ൻ​ബ​സാ​ർ തെക്ക് ഭാഗത്ത് സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ ക​രു​വാ​റ്റ സ്വ​ദേ​ശി പു​ത്ത​ൻ​ചി​റ​യി​ൽ സു​ദ​ർ​ശ​ന​നെ​യാ​ണ് (42) അ​റ​സ്റ്റ് ചെ​യ്ത​ത്. സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി വീ​ട്ടി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞ് വെ​ച്ച് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

സങ്കടം കണ്ടുനിൽക്കാനായില്ല; തിരച്ചിലിന് പുഴയിലിറങ്ങി എസ്.ഐ

സങ്കടം കണ്ടുനിൽക്കാനായില്ല; തിരച്ചിലിന് പുഴയിലിറങ്ങി എസ്.ഐ

ചെ​റു​തു​രു​ത്തി: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ജസ്റ്റി​ന്റെ പി​താ​വി​ന്റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സങ്കടം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും കണ്ണീരണിയിച്ചു. സങ്കടം ക​ണ്ടു​നി​ൽ​ക്കാ​നാവാതെ ചെറുതുരുത്തി എ​സ്.​ഐ​ ആ​ർ. നി​ഖി​ലും തിരച്ചിലിന് പുഴ​യി​ലിറ​ങ്ങി. തിങ്കളാഴ്ച ഏ​ഴു​ മ​ണി​ക്കൂ​റോളം നടത്തിയ തി​ര​ച്ചി​ലിനൊടുവിൽ എ​സ്.​ഐ ഉൾപ്പെട്ട സംഘം മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പൈ​ങ്കു​ളം വാ​ഴാ​ലി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കു​ളി​ക്കാ​നിറ​ങ്ങി​യ ച​ങ്ങ​നാ​ശ്ശേ​രി അ​ഞ്ച​മ്പി​ൽ വീ​ട്ടി​ൽ മാ​ത്യു​വി​ന്റെ മ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു​വി​നെ (34) ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 8.30 വ​രെ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. … Read more

സ്വർണക്കവർച്ച; മുഖ്യ പ്രതിയടക്കം അഞ്ചുപേർ പിടിയിൽ

സ്വർണക്കവർച്ച; മുഖ്യ പ്രതിയടക്കം അഞ്ചുപേർ പിടിയിൽ

ഒ​ല്ലൂ​ർ: പീ​ച്ചി ക​ല്ലി​ടു​ക്കി​ൽ കാ​ർ ത​ട​ഞ്ഞ് ര​ണ്ട​ര കി​ലോ സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി​യ​ട​ക്കം അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. മു​ഖ്യ​പ്ര​തി പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല തി​രു​മൂ​ല​പു​രം ചു​ങ്ക​ത്തി​ലാ​യ ചി​റ​പ്പാ​ട്ടി​ൽ വീ​ട്ടി​ൽ റോ​ഷ​ൻ വ​ർ​ഗീ​സ് (29), തി​രു​വ​ല്ല ആ​ലം​തു​രു​ത്തി മാ​ങ്കു​ള​ത്തി​ൽ വീ​ട്ടി​ൽ ഷി​ജോ വ​ർ​ഗീ​സ് (23), തൃ​ശൂ​ർ എ​സ്.​എ​ൻ പു​രം പ​ള്ളി​ന​ട ഊ​ള​ക്ക​ൽ വീ​ട്ടി​ൽ സി​ദ്ദി​ഖ് (26), തൃ​ശൂ​ർ നെ​ല്ലാ​യി കൊ​ള​ത്തൂ​ർ തൈ​വ​ള​പ്പി​ൽ വീ​ട്ടി​ൽ നി​ശാ​ന്ത് (24), തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക അ​ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ഖി​ൽ നാ​ഥ് (36) … Read more