Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

ദ്വിദിന മാർഗഴി മഹോത്സവത്തിനു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി

ദ്വിദിന മാർഗഴി മഹോത്സവത്തിനു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി

ആസാദി ക അമൃത് മഹോത്സവ് ഡയറക്ടർ രാജീവ് കുമാർ ഭദ്രദീപം കൊളുത്തി മാർഗഴി മഹോത്സവ പരിപാടികൾക്ക് ആരംഭം കുറിച്ചത്. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ശശാങ്ക് സുബ്രഹ്മണ്യം, പി ടി നരേന്ദ്രൻ, രഞ്ജിനി സുരേഷ്, കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ്കുമാർ ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പങ്കെടുത്തു.

വിവിധയിടങ്ങളിൽ നിന്നും എത്തിചേർന്ന കലാസ്നേഹികൾ , കലാക്ഷേത്രത്തിലേയും കലാമണ്ഡലത്തിലേയും അദ്ധ്യാപകർ , വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ കൂത്തമ്പലത്തെ സമ്പന്നമാക്കി. ചെന്നൈ ദക്ഷിണാമൂർത്തിയും സംഘവും ചേർന്ന് അവതരിപ്പിച്ച നാദസ്വര കച്ചേരിയോടെ രംഗാവിഷ്ക്കാരങ്ങൾക്ക് തുടക്കമായി. തുടർന്ന് മലയമാരുത രാഗത്തിൽ ധന്യുടെവ്വടോ എന്ന കൃതിയോടെ ശശാങ്ക് സുബ്രഹ്മണ്യവും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരി, കലാമണ്ഡലം അധ്യാപകരായ ചെണ്ടയിൽ കലാമണ്ഡലം ഹരീഷ്, തിമിലയിൽ കലാമണ്ഡലം വാസുദേവൻ, മദ്ദളത്തിൽ കലാമണ്ഡലം ശ്രീജിത്ത്‌ ഇടയ്ക്കയിൽ കലാമണ്ഡലം നിധിൻകൃഷ്ണ, മിഴാവിൽ കലാമണ്ഡലം രാഹുൽ അരവിന്ദ്, മൃദംഗത്തിൽ കലാമണ്ഡലം ഹരികൃഷ്ണൻ, ഇലതാളത്തിൽ കലാമണ്ഡലം ഹരികൃഷ്ണ തുടങ്ങിയവർ ചേർന്ന് അവതരിപ്പിച്ച കേരള വാദ്യം, തഞ്ചാവൂരിലെ മേലത്തൂർ ഭാഗവതമേള നാട്യ നാടക ട്രസ്റ്റ് ആർട്ട് ഡയറക്ടർ കലൈമാമണി ഭരതം ആർ മഹാലിംഗവും സംഘവും അവതരിപ്പിച്ച പ്രഹ്ളാദ നൃത്ത നാടകം എന്നീ രംഗകലാവിഷ്ക്കാരങ്ങൾ കൂത്തമ്പലത്തെ താളലയ സാന്ദ്രമാക്കി.

Leave a Reply

Back To Top
error: Content is protected !!