മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച
മ​ണ​ത്ത​ല​യി​ൽ ക​ട​യു​ടെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ മ​ണ​ത്ത​ല മു​ല്ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യു​ടെ പു​റ​ക് വ​ശ​ത്തു​ള്ള ചു​മ​ര് തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ചാ​വ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Leave a Reply

error: Content is protected !!