Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

എരുമപ്പെട്ടി (തൃശൂർ): വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു.

Leave a Reply

Back To Top
error: Content is protected !!