നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി ചുമരുകളിൽ ഗ്രാഫിറ്റികൾ തീർത്ത് കലാകാരന്മാർ

നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി  ചുമരുകളിൽ  ഗ്രാഫിറ്റികൾ തീർത്ത്  കലാകാരന്മാർ
നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി  ചുമരുകളിൽ  ഗ്രാഫിറ്റികൾ തീർത്ത്  കലാകാരന്മാർ

വടക്കാഞ്ചേരി : നിറച്ചാർത്ത് ഏഴാംപതിപ്പിന്റെ ഭാഗമായി വടക്കാഞ്ചേരി, എങ്കക്കാട് പ്രദേശങ്ങളിലെ ചുമരുകളിൽ കലാകാരന്മാർ ഗ്രാഫിറ്റികൾ തീർക്കുന്നു. ബിനു ഭാസ്‌കറിന്റെ നേതൃത്വത്തിൽ പ്രകാശൻ മങ്ങാട്ട്, ദാസ് വടക്കാഞ്ചേരി, എം.എസ്. സുധീഷ്, വിനോദ് കൊച്ചുട്ടി, ഷാഹുൽ ഹമീദ്, സിജു, രമേശ് കിഴുവേലി തുടങ്ങിയ കലാകാരന്മാരാണ് ഗ്രാഫിറ്റികൾ വരയ്ക്കുന്നത്.

അക്രിലിക് ചായങ്ങളിൽ തീർക്കുന്ന ചിത്രങ്ങൾ വർഷങ്ങളോളംനിലനിൽക്കും. വാഴാനി റോഡിലുള്ള ഡോക്ടേഴ്‌സ് മെഡിക്കൽ സെന്ററിന്റെ 600 ചതുരശ്രയടി വിസ്താരമുള്ള മതിലിൽ തീർത്ത ഗ്രാഫിറ്റിയാണ് ഏറ്റവും വലുപ്പമേറിയത്. ഒട്ടേറെ ആളുകൾ ഈ സൃഷ്ടി കാണാനും അതിനെക്കുറിച്ചറിയാനും എത്തുന്നുമുണ്ട്. ഡിസംബർ 21 മുതൽ 25 വരെയാണ് ‘നി ഫെസ്റ്റ്’.

 graffiti on the walls

Leave a Reply

error: Content is protected !!