
തൃപ്രയാർ: തൃപ്രയാർ ഏകാദശി ദിവസം പ്രായമായ നാല് സ്ത്രീകളുടെ മാല കവർന്ന കേസിൽ തമിഴ്നാട്ടുകാരായ നാല് സ്ത്രീകളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി, അനിത, സന്ധ്യ, അംബിക എന്നിവരാണ് പിടിയിലായത്.
സ്ഥിരമായി ഉത്സവങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന ഇടങ്ങളിലും സംഘമായി എത്തി തിരക്കുണ്ടാക്കി മാല കവർന്ന് പെട്ടെന്ന് അവിടെ നിന്ന് മാറുന്നതാണ് ഇവരുടെ രീതി. ഇവരെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ 58 സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
എസ്.എച്ച്.ഒ കെ.എസ്. സുശാന്ത്, എസ്.ഐ ടോണി ജെ. മറ്റം, എ.എസ്.ഐ ഉണ്ണി, സീനിയർ സി.പി.ഒമാരായ റംല, അനീഷ്, മനോജ്, സി.പി.ഒമാരായ സന്തോഷ്, ദീപീഷ്, രജീഷ്, അഭിലാഷ് സനില, ജോയ് എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിലാണ് മോഷണസംഘത്തെ പിടികൂടാനായത്.

