ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ

ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ
ബൈക്ക് മോഷണം; രണ്ടുപേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഏരിയയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം കോതപറമ്പ് സ്വദേശികളായ വടക്കൻ വീട്ടിൽ ആഷിക്ക് (30), പെരിങ്ങാട്ട് വിഷ്ണുദാസ് (32) എന്നിവരാണ് അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ ബിജു, എൻ.പി. രവികുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മുരളി വർക്ക് ഷോപ്പിന് സമീപത്തെ എ.ടി.എം കവർച്ച കേസിലും പ്രതിയാണ് വിഷ്ണുദാസ്.

Leave a Reply

error: Content is protected !!