ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു
ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

ഇരിങ്ങാലക്കുട: ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. കോവിഡ് മഹാമാരിക്കുശേഷം എത്തിയ കൗമാര കലയുടെ ഉത്സവത്തിന് ആവേശത്തിന്‍റെ മുത്തുക്കുട ചൂടിക്കുകയാണ് ഇരിങ്ങാലക്കുട. 12 ഉപജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരക്കുന്ന കലോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ 64 ഇനങ്ങളിലാണ് മത്സരം നടന്നത്.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് എച്ച്.എസ്.എസിലെ 15 വേദിയിൽ രചന മത്സരങ്ങളും അഞ്ച് വേദികളിൽ സ്റ്റേജ് മത്സരങ്ങളും നടന്നു. വ്യാഴാഴ്ച പ്രധാന വേദിയായ ടൗൺ ഹാളിൽ രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനം നടക്കും.

Leave a Reply

error: Content is protected !!