തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ചാണ് ബസ്സിന് തീപിടിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ജയ്ഗുരു എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു. ഉടനെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ഈ സമയംകൊണ്ട് ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നു. യാത്രക്കാരും കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ചത്.

Leave a Reply

error: Content is protected !!