

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലെ കൂറ്റൻ മരം കോടതി കെട്ടിടത്തിലേക്ക് കടപുഴകി വീണു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്